കാബൂൾ> കടുത്ത സാമ്പത്തിക–- മനുഷ്യാവകാശ പ്രതിസന്ധിക്കു പിന്നാലെ അഫ്‌ഗാനിസ്ഥാനിൽ ഭക്ഷ്യപ്രതിസന്ധിയും രൂക്ഷം. 1.5 കോടി ജനങ്ങൾ ഭക്ഷ്യപ്രതിസന്ധി അനുഭവിക്കുന്നെന്ന് റിപ്പോർട്ട്. 27 ലക്ഷം പേർ ദാരിദ്ര്യത്തിലാണെന്നും റെഡ് ക്രോസ് അന്താരാഷ്‌ട്ര ഫെഡറേഷന്റെ റിപ്പോർട്ടിൽ പറയുന്നു.
2021-ൽ താലിബാൻ ഭരണത്തിൽ ഏറിയതിനുശേഷം ദാരിദ്ര്യം വർധിക്കുന്നതിനെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും സന്നദ്ധ സംഘടനകൾ തുടർച്ചയായി ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..