25 April Thursday

സാമ്പത്തിക പ്രതിസന്ധി: അഫ്​ഗാൻ ബാങ്കുകൾക്ക് മുമ്പിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Aug 29, 2021

കാബൂള്‍>സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ അഫ്​ഗാനിസ്ഥാനില്‍ മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നും  അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാനാകാത്ത പശ്ചാത്തലത്തിലും ബാങ്കുകൾക്ക് മുമ്പിൽ ജനങ്ങളുടെ പ്രതിഷേധം. ശനിയാഴ്ച ന്യൂ കാബൂൾ ബാങ്കിനു മുമ്പില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

ആറ് മാസത്തിലേറെയായി ശമ്പളം ലഭിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ ജീവനക്കാന്‍ പറയുന്നത്. ഒരു ദിവസം അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 200 ഡോളറാക്കി നിജപ്പെടുത്തിയിട്ടുണ്ട്. എടിഎമ്മുകള്‍ക്ക് മുന്നിലെല്ലാം നീണ്ട നിരയാണ്.
താലിബാന്‍ അധികാരം ഏറ്റെടുക്കുന്നതിനുമുമ്പ്‌ തന്നെ ആഭ്യന്തര സംഘര്‍ഷവും കോവിഡും അഫ്​ഗാൻ സമ്പദ് വ്യവസ്ഥയെ തകര്‍ത്തിരുന്നു.

രാജ്യത്തെ ഭൗതിക സമ്പത്ത് ശൂന്യമാണെന്നാണ് മുന്‍സര്‍ക്കാരിലെ ധനകാര്യ വിദ​ഗ്‌ധര്‍ അടക്കം വ്യക്തമാക്കുന്നത്. താലിബാന്‍ നിയന്ത്രണമേറ്റെടുത്തതിന് പിന്നാലെ  ഐഎംഎഫും ലോകബാങ്കും അഫ്​ഗാനിസ്ഥാനുള്ള സാമ്പത്തിക സഹായം അവസാനിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലുള്ള കരുതല്‍ധനം വിട്ടു നല്‍കില്ലെന്നാണ് ബൈഡന്‍ സര്‍ക്കാരും അറിയിക്കുന്നത്. രാജ്യത്ത് മൂന്നിലൊരാള്‍ പട്ടിണിയിലാണെന്നും പോഷകാഹാരക്കുറവ് കുട്ടികളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണെന്നുമാണ് യുഎൻ വ്യക്തമാക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top