19 April Friday

ലങ്കയില്‍ കാറ്റാടി വൈദ്യുതി കരാര്‍ നേടി അദാനി ​ഗ്രൂപ്പ്

വെബ് ഡെസ്‌ക്‌Updated: Friday Feb 24, 2023


കൊളംബോ
തട്ടിപ്പുകള്‍ പുറത്തുവന്നതോടെ ഓഹരിവിപണിയില്‍ വന്‍ നഷ്ടം നേരിടുന്ന അദാനി ഗ്രൂപ്പ് ശ്രീലങ്കയില്‍ 44.2 കോടി ഡോളറിന്റെ രണ്ട് കാറ്റാടി വൈദ്യുതി പദ്ധതി നടപ്പാക്കാന്‍ അനുമതി നേടി. അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ പദ്ധതികള്‍ക്കാണ് ശ്രീലങ്കയുടെ നിക്ഷേപ ബോർഡ് അംഗീകാരം നൽകിയത്. മോദി സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരമാണ് അദാനി ​ഗ്രൂപ്പിന് കരാര്‍ ലഭിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.

രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിരുന്ന ശ്രീലങ്ക വൈദ്യുതി വില 66ശതമാനംവരെ വര്‍ധിപ്പിച്ചിരിക്കുകയാണ്. രണ്ടു വൈദ്യുത നിലയവും 2025ഓടെ സജ്ജമാക്കുമെന്നാണ് അദാനി ​ഗ്രൂപ്പിന്റെ വാ​ഗ്ദാനം. കൊളംബോയിലെ തുറമുഖ വികസന കരാര്‍ മുമ്പ് അദാനി​ ​ഗ്രൂപ്പ് നേടിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top