16 December Tuesday

അമേരിക്കയിൽ വിദ്വേഷക്കൊല: 6 വയസുള്ള പലസ്‌തീൻ ബാലനെ കുത്തിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 16, 2023

പ്രതി ജോസഫ് ഷ്യൂബ

വാഷിങ്ടൺ > ​ഗാസ ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അമേരിക്കയിൽ വിദ്വേഷക്കൊല. 6 വയസുള്ള പലസ്തീൻ ബാലനെ 75കാരനായ അമേരിക്കൻ പൗരൻ കുത്തിക്കൊന്നു. ചിക്കാദോയിലാണ് സംഭവം. ജോസഫ് ഷ്യൂബ എന്നയാളാണ് ക്രൂരകൃത്യം നടത്തിയത്.  26ഓളം തവണ ഇയാൾ കത്തി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ വയറ്റിൽ നിന്നും ഏഴ് ഇഞ്ച് നീളമുള്ള ബ്ലേഡ് ഘടിപ്പിച്ച കത്തി കണ്ടെത്തി.

ആക്രമണത്തിൽ കുട്ടിയുടെ അമ്മയ്ക്കും ​ഗുരുതരമായി പരിക്കേറ്റു. പത്തോളം കുത്തുകളേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. നിങ്ങൾ മുസ്ലീങ്ങളാണ്, നിങ്ങൾ മരിക്കണം എന്ന് ആക്രോശിച്ചുകൊണ്ട് വീട്ടിനകത്തുകടന്നാണ് ഇയാൾ ആക്രമണം നടത്തിയതെന്ന് കുട്ടിയുടെ അമ്മ മൊഴി നൽകി. അക്രമിയുടെ വീടിന്റെ താഴത്തെനിലയിലാണ് ആക്രമിക്കപ്പെട്ട കുടുംബം താമസിച്ചിരുന്നത്. വി​ദ്വേഷകുറ്റകൃത്യം, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തതായി വിൽ കൗണ്ടി പൊലീസ് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top