05 December Tuesday

ബ്രസീലിൽ വിമാനം തകർന്ന് 14 പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

twitter

റിയോ ഡി ജനീറോ > ബ്രസീലിൽ വിമാനം തകർന്ന് 14 മരണം. വിനോദസഞ്ചാരികളുമായി പോയ വിമാനമാണ് അപകടത്തിൽപെട്ടത്. 12യാത്രക്കാരും 2 ജീവനക്കാരുമുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി ബ്രസീൽ സിവിൽ ഡിഫൻസ് അറിയിച്ചു. നോര്‍ത്തേണ്‍ ആമസോണിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ബാഴ്‌സലോസിലാണ് അപകടമുണ്ടായത്.

കനത്ത മഴ മൂലം കാഴ്ച മങ്ങിയ സാഹചര്യത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ബ്രസീലിയന്‍ വിമാന നിര്‍മ്മാതാക്കളായ എംബ്രേയറിന്റെ ഇരട്ട എഞ്ചിന്‍ വിമാനമായ ഇഎംബി 110 ആണ് അപകടത്തില്‍പ്പെട്ടത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top