23 April Tuesday

മദീന പട്ടണത്തിലെ ആറ് കേന്ദ്രങ്ങളിൽ14 ദിവസം സമ്പൂർണ കർഫ്യൂ

എം എം നഈംUpdated: Saturday Mar 28, 2020
റിയദ് >  കൊറോണ  വ്യാപന സാധ്യത മുന്നിൽ കണ്ട് വ്യാപനം തടയുന്നതിനായി മദീന പട്ടണത്തിലെ പ്രധാനപ്പെട്ട 6 കേന്ദ്രങ്ങളിൽ 24 മണിക്കൂർ നിലനിൽക്കുന്ന കർഫ്യൂവിന് മദീന ഗവർണ്ണറേറ്റ് ഉത്തരവിട്ടു. 14 ദിവസത്തേക്ക് ആണ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത് 
 
അൽ ശുറൈബാത്ത്, ബനീ ദഫർ, ബനീ ഖിദറ, ഖുർബാൻ, ജുമുഅ, ഇസ്കാനിന്റെ ഒരു പ്രദേശം എന്നിവിടങ്ങളിലാണ് 24 മണിക്കൂർ കർഫ്യൂ . ഇന്ന് - ശനി - രാവിലെ 6 മുതൽ നിയമം നിലവിൽ വരും. ഈ പ്രദേശത്തുള്ളവർ പുറത്ത് പോകാനോ പുറത്ത്നിന്നുള്ളവർക്ക് ഈ പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിനോ അനുവാദമുണ്ടായിരിക്കുന്നതല്ല.
 
ഹോസ്പിറ്റലുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ പോകുന്നതിനായി രാവിലെ 6 മണി മുതൽ വൈകുന്നേരം 3 മണി വരെ ഇളവ് അനുവദിച്ചിട്ടുണ്ട്.  കർഫ്യൂവിൽ നേരത്തെ ഇളവ് ലഭിച്ചവർക്ക് ഇളവ് തുടരുന്നതാണ്.   ഇല്ലാവരും വീട്ടിൽതന്നെ കഴിയണമെന്ന് ഗവർണ്ണറേറ്റ് വാർത്ത കുറിപ്പിൽ അറിയിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top