26 April Friday

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: കനത്തമഴക്കും കാറ്റിനും സാധ്യത

വെബ് ഡെസ്‌ക്‌Updated: Friday Oct 9, 2020

കൊച്ചി> ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപെട്ടതിനാൽ  അടുത്ത 24 മണിക്കൂറിൽ സംസ്‌ഥാനത്ത്‌ കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്‌ഥ വകുപ്പ്‌ അറിയിച്ചു. ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി, തൃശ്ശൂർ ,പാലക്കാട് ,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ എന്നീ ജില്ലകളിൽ ഇന്ന്‌ യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ചു.

തെക്ക്-പടിഞ്ഞാറ് ദിശയിൽ നിന്നും കന്യാകുമാരി ,ഗൾഫ് ഓഫ് മാന്നാർ   എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്‌. വടക്ക് ആൻഡമാൻ തീരം,തെക്ക് ഒഡിഷ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.ഈ പ്രദേശങ്ങളി

ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറി മറ്റന്നാൾ ആന്ധ്രാ-ഒഡീഷ തീരത്ത് കൂടി കര തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കണക്കുകൂട്ടുന്നത്. നിലവിൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.  ആഴക്കടലിൽ മത്സ്യബന്ധനത്തിന് ഏർപ്പെട്ടിരിക്കുന്ന മൽസ്യത്തൊഴിലാളികൾ തീരത്തേക്ക് മടങ്ങണമെന്നും  നിർദ്ദേശം ഉണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top