29 March Friday

കാലവർഷം മെയ‌് അവസാനം; കുറവുണ്ടാകില്ല

സ്വന്തം ലേഖകൻUpdated: Wednesday Apr 17, 2019

തിരുവനന്തപുരം> തെക്ക‌ുപടിഞ്ഞാറൻ കാലവർഷം ഇക്കുറി സാധാരണനിലയിൽ ആയിരിക്കുമെന്ന‌് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. ജൂൺമുതൽ സെപ‌്തംബർവരെയുള്ള മൺസൂൺ കാലയളവിൽ രാജ്യത്ത‌് ദീർഘകാല ശരാശരിയുടെ 96 ശതമാനം മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. അഞ്ച‌് ശതമാനത്തിൽ വ്യത്യാസം ഉണ്ടാകാം. കാലവർഷം മെയ‌് അവസാനവാരത്തോടെ കേരളത്തിലെത്തും. ഇത് 5 ശതമാനം കൂടുതലോ കുറവോ ഉണ്ടാകാം.

എന്നാൽ, ശരാശരിയിൽ കൂടുതലോ അധിക മഴയോ ലഭിക്കാനുള്ള സാധ്യത ഒട്ടുമില്ലെന്ന‌് കേന്ദ്രകാലാവസ്ഥാ വകുപ്പ‌് പറയുന്നു. കാലവർഷത്തെ എൽനിനോ ബാധിക്കില്ല. എന്നാൽ, ആഗസ‌്തിൽ നേരിയതോതിൽ എൽനിനോയുടെ പ്രഭാവം അനുഭവപ്പെടും. ഇതു മഴയുടെ തോതു കുറയ‌്ക്കുമെങ്കിലും കാർഷികമേഖലയ‌്ക്ക‌് ഭീഷണിയാവില്ല. രാജ്യത്ത‌് തെക്ക‌ുപടിഞ്ഞാറൻ കാലവർഷം(ഇടവപ്പാതി)കേരളം വഴിയാണ‌് കടന്നുവരുന്നത‌്.

കേരളത്തിലും മെച്ചപ്പെട്ട മഴ ലഭിക്കുമെന്നാണ‌് പ്രതീക്ഷിക്കുന്നത‌്. മഴ തുടങ്ങുന്ന തീയതി സംബന്ധിച്ച പ്രവചനം അടുത്തമാസം പകുതിയോടെയും മേഖല തിരിച്ചുള്ള മഴയുടെ ഏറ്റക്കുറച്ചിലുകൾ ജൂൺ ആദ്യവും കേന്ദ്ര കാലാവസ്ഥാ വിഭാഗം പുറത്തിറക്കും
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top