25 April Thursday

സംസ്‌ഥാനത്ത്‌ 27 ശതമാനം മഴകുറഞ്ഞു; ഇനി ശക്തിപ്പെടും

വെബ് ഡെസ്‌ക്‌Updated: Saturday Jun 9, 2018


തൃശൂർ> തെക്കുപടിഞ്ഞാറൻ കാലവർഷം ഒരാഴ്ച പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 27 ശതമാനം മഴക്കുറവ്. തുടക്കത്തിൽ മെച്ചപ്പെട്ടിരുന്നെങ്കിലും തുടർച്ചയായി നാലു ദിവസത്തോളം മഴ കുറഞ്ഞതാണ് കാരണം. മെയ് 29 ന് മഴ തുടങ്ങിയെങ്കിലും ജൂൺ ഒന്നു മുതലുള്ള മഴയേ കാലവർഷത്തിൽ ഉൾപ്പെടുത്തുകയുള്ളൂ. ജൂൺ ഒന്നു മുതൽ ഏഴുവരെ ആലപ്പുഴ, കൊല്ലം, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ ശരാശരിയേക്കാൾ കൂടുതൽ മഴ കിട്ടിയപ്പോൾ മറ്റ് എട്ടു ജില്ലകളിലും ശരാശരിയേക്കാൾ മഴ കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രങ്ങൾ രേഖപ്പെടുത്തി.

വിവിധ ജില്ലകളിൽ ഒരാഴ്ചയിൽ കിട്ടിയ മഴ, കിട്ടേണ്ട മഴ, ശരാശരി എന്നിവ യഥാക്രമം : ആലപ്പുഴ‐ 148 മില്ലീമീറ്റർ, 119 മില്ലീമീറ്റർ (34 ശതമാനം കൂടുതൽ), കൊല്ലം‐ 88, 86 (3 ശതമാനം കൂടുതൽ), കോട്ടയം‐ 151, 115 (31 ശതമാനം കൂടുതൽ), തിരുവനന്തപുരം‐ 112, 73 (53 ശതമാനം കൂടുതൽ), കണ്ണൂർ‐ 54, 118 (55 ശതമാനം കുറവ്), എറണാകുളം‐ 88, 122 (28 ശതമാനം കുറവ്), ഇടുക്കി‐ 37, 92 (60 ശതമാനം കുറവ്), കാസർകോട്‐ 93, 148 (37 ശതമാനം കുറവ്), കോഴിക്കോട്‐61, 143 (58 ശതമാനം കുറവ്), മലപ്പുറം‐ 73, 95 (24 ശതമാനം കുറവ്), പാലക്കാട്‐ 40, 60 (32 ശതമാനം കുറവ്), പത്തനംതിട്ട‐ 94, 95 (ഒരു ശതമാനം കുറവ്),വയനാട്‐ 24, 74 (67 ശതമാനം കുറവ്), തൃശൂർ‐ 68, 115 (41 ശതമാനം കുറവ്).

വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടുന്ന അന്തരീക്ഷ ഘടകങ്ങളാണുള്ളതെന്ന് കാലാവസ്ഥാ ഗവേഷകർ  വ്യക്തമാക്കി.ജൂൺ, ജൂലൈ, ആഗസ്ത്, സെപ്തംബർ മാസങ്ങളിലായി കാലവർഷത്തിൽ 1928 മില്ലീമീറ്റർ ശരാശരി മഴ ലഭിക്കണം. കഴിഞ്ഞ വർഷം ശരാശരിക്കടുത്തു കിട്ടിയിരുന്നു. അതിൽ ഏറ്റവും കൂടുതൽ മഴ കിട്ടേണ്ട മാസമാണ് ജൂൺ‐680 മില്ലീമീറ്റർ, ജൂലൈയിൽ 635, ആഗസ്തിൽ 377, സെപ്തംബറിൽ 228 മില്ലീമീറ്ററും ശരാശരി മഴ കിട്ടണം. ഇക്കുറി ശരാശരിയിൽ കുറയാത്ത മഴ കിട്ടുമെന്നാണ് കാലവസ്ഥാ വകുപ്പിന്റെ പ്രവചനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top