02 May Thursday

ഇന്നും ഒറ്റപ്പെട്ട മഴയ്‌ക്ക്‌ സാധ്യത

വെബ് ഡെസ്‌ക്‌Updated: Tuesday Apr 5, 2022

തിരുവനന്തപുരം>  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന്‌ കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. . തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ആണ് കൂടുതൽ മഴ സാധ്യതയുള്ളത്.

ഉച്ചയോടെ ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയുമുണ്ടായേക്കും. വടക്കൻ കേരളത്തിൽ കാര്യമായ മഴ സാധ്യതയില്ല. ബം​ഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമേറിയ കാറ്റും ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദവുമാണ് മഴയ്ക്ക് കാരണം.മത്സ്യത്തൊഴിലാളികൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top