28 May Sunday

10 മുതൽ വേനൽമഴയ്ക്ക‌് സാധ്യത; ഈ വർഷം വേനൽമഴയിൽ 61 ശതമാനം കുറവ‌്

സ്വന്തം ലേഖികUpdated: Friday Apr 5, 2019

തിരുവനന്തപുരം> ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനവ്യാപകമായി വേനൽമഴ ലഭിക്കാൻ സാധ്യതയെന്ന‌് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ‌്) അറ്റ‌്മോസ‌്ഫെറിക‌് റഡാർ റിസർച്ച‌് ശാസ്ത്രജ്ഞൻ എം ജി മനോജ‌് പറഞ്ഞു. പത്തുമുതൽ വിവിധ ജില്ലകളിൽ വേനൽമഴ ലഭിക്കും. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനവും ഇത്തരത്തിലാണുള്ളത‌്.

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച‌് വേനൽമഴയിൽ 61 ശതമാനം കുറവുണ്ടായി. കഴിഞ്ഞവർഷം മാർച്ച‌് 14 മുതൽതന്നെ സംസ്ഥാനത്ത‌് ശക്തമായ വേനൽമഴ ലഭിച്ചിരുന്നു. എന്നാൽ, ഒറ്റപ്പെട്ട നേരിയ മഴമാത്രമാണ‌് ഈവർഷം ലഭിച്ചത‌്. വ്യാഴാഴ്ച എറണാകുളം ജില്ലയിൽ ചെറിയതോതിൽ മഴ ലഭിച്ചു.

പസഫിക‌് സമുദ്രത്തിൽ രൂപപ്പെട്ട എൽനിനോ പ്രതിഭാസമാണ‌് വേനൽമഴയിൽ കുറവുണ്ടാകാൻ കാരണം. പസഫിക‌് സമുദ്രത്തിൽ ഭൂമധ്യരേഖയോട‌് ചേർന്ന‌് 10,000 സ്ക്വയർ കിലോമീറ്ററിൽപ്പരം പ്രദേശത്തെ താപനില  ഒന്നുമുതൽ അഞ്ച‌് ഡിഗ്രിവരെ കൂടുന്നതാണ‌് എൽനിനോ പ്രതിഭാസം. നിലവിൽ ഒരു ഡിഗ്രിയോളം ചൂട‌് കൂടിയതായാണ‌് കണക്ക‌്. കടലിലെ തപനിലയിൽ വരുന്ന വ്യതിയാനം കരയിലെ മർദമേഖലകളിലും കാറ്റിന്റെ ഗതിയിലും മാറ്റമുണ്ടാക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top