27 April Saturday

കേരളത്തിൽ 28 വരെ കനത്തമഴയ്‌ക്ക്‌ സാധ്യത

വെബ് ഡെസ്‌ക്‌Updated: Tuesday Sep 25, 2018

തിരുവനന്തപുരം> സംസ്‌ഥാനത്ത്‌ 28 വരെ ചില സ്ഥലങ്ങളിൽ ഇടിയോട്‌ കൂടിയ കനത്ത മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന്‌ കാലാവസ്‌ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു . മഴ സാധ്യത കണക്കിലെടുത്ത്‌ ഇടുക്കി, പത്തനംതിട്ട, പാലക്കാട്‌, വയനാട്‌ , തൃശൂർ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശമായ യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ചു.

വെള്ളിയാഴ്‌ച വരെ സംസ്‌ഥാനത്ത്‌ വ്യാപകമായി മഴകിട്ടും. തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ച പുലർച്ചെയും സംസ്‌ഥാനത്ത്‌ വിവിധയിടങ്ങളിൽ മഴ ലഭിച്ചിരുന്നു. വയനാടും തിരുവനന്തപുരത്തും കനത്തമഴ ലഭിച്ചു. പൊൻമുടി അണക്കെട്ടിൽനിന്നും തുറന്നുവിടുന്ന വെളളത്തിന്റെ അളവും കൂട്ടിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top