29 March Friday
പ്രളയ സാധ്യതാ പ്രദേശങ്ങളിലും അടച്ചുറപ്പില്ലാത്ത വീട്ടിലും താമസിക്കുന്നവർ പ്രധാന രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന എമർജൻസി കിറ്റ് തയ്യാറാക്കണം

ഇടുക്കിയിൽ ഓറഞ്ച്‌ അലർട്ട്‌‌, 10 ജില്ലയിൽ മഞ്ഞ അലർട്ട്‌‌; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമോ അതിശക്തമോ ആയ മഴയ്‌ക്ക്‌ സാധ്യത‌

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020


തിരുവനന്തപുരം
ഇടുക്കി ജില്ലയിൽ ശനിയാഴ്‌ചയും കേന്ദ്രകാലാവസ്ഥാ വകുപ്പ്‌ ഓറഞ്ച്‌ അലർട്ട്‌‌ പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമോ, (115 മില്ലിമീറ്റർ വരെ മഴ) അതിശക്തമോ ആയ (115  മുതൽ 204.5 മില്ലിമീറ്റർ വരെ) മഴയ്‌ക്ക്‌  സാധ്യത‌. ശനിയാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലർട്ട്‌. ഞായറാഴ്‌ച തിരുവനന്തപുരം, പാലക്കാട്‌, വയനാട്‌, കാസർകോട്‌ ഒഴിച്ചുള്ള ജില്ലകളിലും തിങ്കളാഴ്‌ച  കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, തൃശൂർ,കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ചൊവ്വാഴ്‌ച കൊല്ലം, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, തൃശൂർ,കോഴിക്കോട്, കണ്ണൂർ ജില്ലകളിലും മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിലെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങൾ, ഭൂമിയിൽ വിള്ളൽ കാണപ്പെട്ട സ്ഥലങ്ങൾ, പ്രളയ സാധ്യതാ പ്രദേശങ്ങൾ,  അടച്ചുറപ്പില്ലാത്ത വീട്ടിൽ താമസിക്കുന്നവർ എന്നിവർ പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന എമർജൻസി കിറ്റ് തയ്യാറാക്കണം.  അധികൃതർ നിർദേശിക്കുമ്പോൾ സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top