27 April Saturday

സംസ്‌ഥാനത്ത്‌ തുലാവർഷം തുടങ്ങി ; നാളെ മുതൽ 3 ദിവസം കനത്ത മഴ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020

തിരുവനന്തപുരം> സംസ്‌ഥാനത്ത്‌ വടക്ക്‌ കിഴക്കൻ കാലവർഷത്തിന്‌ തുടക്കമായി. 31 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.  മലയോര മേഖലയിൽ ഇടിമിന്നൽ കൂടാം. അതിനാൽ മുൻകരുതലുകൾ എടുക്കേണ്ടതാണ്‌.

കേരളത്തിൽ കിട്ടുന്ന മഴയിൽ 70 ശതമാനം കാലവർഷവും 18 ശതമാനം‌ തുലാവർഷവുമാണ്‌. 12 ശതമാനം വേനൽമഴ.  ഒക്‌ടോബർ–-നവംബർ മാസങ്ങളിലാണ്‌  ശക്തമായ തുലാമഴ. ഡിസംബറും തുലാവർഷ ക്കാലമാണെങ്കിലും  വൃശ്ചികക്കാറ്റ്‌ ആരംഭിക്കുന്നതോടെ തുലാമഴ പിൻവാങ്ങിത്തുടങ്ങും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top