18 April Thursday

ജൂണ്‍ മൂന്ന് വരെ കനത്ത മഴ

വെബ് ഡെസ്‌ക്‌Updated: Tuesday May 31, 2016

കൊച്ചി>ജൂണ്‍ മൂന്ന് വരെ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.ഇടിയോട് കൂടിയ മഴയാകും ലഭിക്കുക. ഇപ്പോള്‍ ലഭിക്കുന്ന മഴ കാലവര്‍ഷത്തിന്റെ ഭാഗമല്ലെന്നും പ്രീം മണ്‍സൂണ്‍ പ്രതിഭാസമാണെന്നും നിരീഷണകേന്ദ്രം അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ന്യൂനമര്‍ദ്ദമാണ് മഴക്ക് കാരണം. കാലവര്‍ഷം ജൂണ്‍ അഞ്ചോടെ കേരള തീരത്തെത്തും.കാലവര്‍ഷത്തിനുള്ള അനുകൂല സാഹചര്യങ്ങളാണുള്ളത്. അതേസമയം മുന്‍ കാലങ്ങളെക്കാള്‍ വേനല്‍മഴ കുറവായിരുന്നു. മാര്‍ച്ച്ഒന്നുമുതല്‍ ഇതുവരെ 254 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. ശരാശരി 318 മില്ലീമിറ്ററാണ്.

കഴിഞ്ഞ ദിവസം കേരളത്തിലും ലക്ഷദ്വീപിലും പരക്കെ കനത്ത മഴ ലഭിച്ചു. കൊയിലാണ്ടിയിലും തൊടുപുഴയിലും 5 സെന്റിമീറ്ററും ഹോസ്ദുര്‍ഗ്, വടകര, ഇടുക്കി എന്നിവിടങ്ങളില്‍ 4 സെന്റിമീറ്റര്‍ മഴയും ലഭിച്ചു. ലക്ഷദ്വീപിലെ അമിനി, അഗതി,കാസര്‍കോട്ടെ കുഡ്ലു, മണ്ണാര്‍ക്കാട്, കൊടുങ്ങല്ലൂര്‍, പിറവം,എന്നിവിടങ്ങളിലും കനത്ത മഴ ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top