01 July Tuesday

കനത്ത മഴക്കും കാറ്റിന് സാധ്യത

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2016

കൊച്ചി> കേരളത്തിന്റെ തീരദേശങ്ങളിലും ലക്ഷദ്വീപിലും കനത്ത കാറ്റ് റ്വീശാന്‍ സാധ്യതയുള്ളതായി തിരുവനന്തപുരം കാലാവസ്ഥ നീരീക്ഷണകേന്ദ്രം അറിയിച്ചു. 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനാണ് സാധ്യത. കടലില്‍ പോകുന്ന മല്‍സ്യതൊഴിലാളികള്‍ ജാഗ്രതപാലിക്കണം.

കാറ്റിനൊപ്പം മഴക്കും സാധ്യതയുണ്ട്. 7 മുതല്‍ 11 മില്ലിമീറ്റര്‍വരെ ശക്തമായ മഴയ്ക്കാണ് സാധ്യത. ജൂലൈ 3 വരെ കനത്തമഴക്ക് സാധ്യതയുണ്ട്.

വയനാട്, കാസര്‍കോട് ജില്ലകളില്‍ കനത്ത മഴയായതിനാല്‍ ഇരു ജില്ലകളിലും ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top