18 April Thursday

കാലവര്‍ഷം കനത്തു; വ്യാപക മഴ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 27, 2017

തിരുവനന്തപുരം > തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ഇടവേളയ്ക്ക്  ശേഷം സംസ്ഥാനത്ത് ശക്തമായി. അഞ്ചുദിവസത്തേക്ക് പരക്കെ മഴ ലഭിക്കും. തെക്കന്‍ കേരളത്തിലടക്കം ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍വരെ മഴ ലഭിക്കും. ഹൈറേഞ്ചിലടക്കം മഴ കനക്കും.
ഇവിടേക്ക് വിനോദസഞ്ചാരത്തിനായി പോകുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നദീതീരങ്ങളിലുള്ളവരും ശ്രദ്ധിക്കണം.


ഒരാഴ്ചയായി ദുര്‍ബലമായിരുന്ന കാലവര്‍ഷം കഴിഞ്ഞ ദിവസമാണ് വീണ്ടും ശക്തിപ്പെട്ടത്. അറബിക്കടലിലും കരയിലുമായി രൂപപ്പെട്ട കാറ്റിന്റെ പാത്തിയും മഴ ശക്തിപ്പെടാന്‍ കാരണമായി. കാലവര്‍ഷക്കാറ്റ് മധ്യ ഇന്ത്യ കടന്ന് നീങ്ങുകയാണ്.
പൊതുവെ രാജ്യത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് മികച്ച മഴ ലഭിക്കുമെന്നാണ് പ്രവചനം.


തിങ്കളാഴ്ച എല്ലാ ജില്ലയിലും നല്ല മഴ ലഭിച്ചു. ഹോസ്ദുര്‍ഗ് എട്ട്, ഇരിക്കൂര്‍ 6.3, തളിപ്പറമ്പ്-10, തലശേരി 5, മട്ടന്നൂര്‍ 5.30, കോഴിക്കോട് 5.6, പൊന്നാനി 8, ഒറ്റപ്പാലം 7.6, പാലക്കാട് 8.40, കൊടുങ്ങല്ലൂര്‍ 5.8, വടക്കാഞ്ചേരി 14.5, കൊച്ചി 5.8, ആലപ്പുഴ 7, വൈക്കം 8, മൂന്നാര്‍ 7.8, പീരുമേട് 8, തൊടുപുഴ 5.5, കോന്നി 4, ആര്യങ്കാവ് 7.2, കൊല്ലം 5.40, തിരുവനന്തപുരം 5.2 സെന്റീമീറ്റര്‍ വീതം മഴ ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top