20 April Saturday

കോഴിക്കോട്ടും വയനാട്ടിലും ഇന്ന്‌ അതിതീവ്ര മഴ

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020


തിരുവനന്തപുരം
കോഴിക്കോട്, വയനാട് ജില്ലകളിൽ ശനിയാഴ്‌ച അതിതീവ്ര മഴയ്‌ക്ക്‌ (ഓറഞ്ച്‌ അലർട്ട്‌) സാധ്യതയെന്ന്‌ കാലാവസ്ഥാവകുപ്പ്‌. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ ശക്തമായ (മഞ്ഞ അലർട്ട്‌) മഴയുണ്ടാകും. ഞായറാഴ്‌ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും ശക്തമായ മഴയുണ്ടാകും.

ശനിയാഴ്‌ച കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തം പാടില്ല.വെള്ളിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരക്കെ മഴ ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top