19 April Friday

മഴ കനത്തു;പരക്കെ നാശനഷ്ടം

വെബ് ഡെസ്‌ക്‌Updated: Saturday Jun 18, 2016

തിരുവനന്തപുരം>സംസ്ഥാനത്ത് രണ്ട് ദിവസം വിട്ടുനിന്ന മഴ വെള്ളിയാഴ്ച വീണ്ടും ശക്തമായി. കനത്ത മഴയിലും കാറ്റിലും പരക്കെ നാശനഷ്ടമുണ്ടായി.താഴ്ന്ന മേഖലകളില്‍ പലയിടത്തും വെള്ളം കയറി. നദികളും കുളങ്ങളും നിറഞ്ഞുകവിഞ്ഞു.  55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍കടലില്‍പോകുന്ന  മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണ്ണിടിച്ചിലിനും ഇരുള്‍പൊട്ടലിനും സാധ്യതയുണ്ട്. 24 സെന്റീമീറ്റര്‍ വശര കനത്ത മഴ പെയ്യാനാണ് സാധ്യത.

തിരുവനന്തപുരം കുളത്തൂരില്‍ ആകാശവാണി ട്രാന്‍സ്മിഷന്‍ ടവര്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഇവിടെ നിന്നുള്ള പ്രക്ഷേപണം മുടങ്ങി. ഇത് അസാധാരണ സംഭവമാണ്. മാറനല്ലൂരില്‍ പോലീസ് സ്റ്റേഷന് മുകളില്‍ മരം വീണു. ആര്‍ക്കും പരിക്കില്ല. കൃഷിനാശം വ്യാപകമാണ്. പലയിടത്തും മരങ്ങള്‍ വീണ് ഗതാഗതം മുടങ്ങി. പലയിടങ്ങളിലും വൈദ്യുതി ബന്ധവും അറ്റു. മഴ കനത്തതോടെ ജില്ലാ കലക്ടര്‍മാര്‍ക്ക് ദുരന്ത നിവാരണ സേന ജാഗ്രത നിര്‍ദേശം നല്‍കി.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍  ഭൂതത്താന്‍  അണക്കെട്ട് ഏതുനിമിഷവും തുറന്നേക്കാം സമീപവാസികള്‍     ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top