27 April Saturday

കടലിൽ തിരമാലകൾ ഉയരും; കേരള തീരത്ത‌് ജാഗ്രതാനിർദേശം

സ്വന്തംലേഖകൻUpdated: Monday Mar 18, 2019

തിരുവനന്തപുരം> ദക്ഷിണേന്ത്യൻ തീരങ്ങളിൽ തിങ്കളാഴ‌്ച രാത്രിവരെ കടൽ പ്രക്ഷുബ‌്ധമാകാൻ സാധ്യതയുണ്ടെന്ന‌് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കേരളം, ലക്ഷദ്വീപ്, തെക്കൻ തമിഴ്‌നാട്, കർണാടക തീരങ്ങളിൽ കടലിൽ 1.7 മീറ്റർ മുതൽ രണ്ട് മീറ്റർവരെ ഉയരത്തിലുള്ള തിരമാലകൾ ഉയരും.

മത്സ്യത്തൊഴിലാളികൾ  ജാ​ഗ്രത പാലിക്കണം. കടലിൽ ഈ സമയത്തുണ്ടാകുന്ന ഉഷ‌്ണജലപ്രവാഹങ്ങളുടെ തീവ്രത വർധിക്കുന്നതാണ‌്  തിരമാല ഉയരാൻ കാരണം.സംസ്ഥാനത്ത് താപനിലയും ഉയരും.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തിൽ എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽനിന്ന‌് രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. സൂര്യതാപം ഒഴിവാക്കാനുള്ള നിർദേശങ്ങൾ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top