29 March Friday

ഏദൻ ഗൾഫ്‌ തീരത്ത്‌ ചുഴലിക്കാറ്റിന്‌ സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

തിരുവനന്തപുരം> ഏദൻ ഗൾഫ് തീരത്ത് രൂപപ്പെട്ടിരിക്കുന്ന ശക്തമായ ന്യൂനമർദം പടിഞ്ഞാറെ ദിശയിലേക്ക് നീങ്ങി 'സാഗർ' ചുഴലി കാറ്റായി മാറിയിരിക്കയാണെന്നും അടുത്ത 12 മണിക്കൂറിൽ ഇത് ചെറിയ രീതിയിൽ ശക്തി പ്രാപിക്കുമെന്നും സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി.

ചുഴലിക്കാറ്റ്‌ ഇന്ത്യൻ തീരങ്ങളെ ബാധിക്കില്ല.കാറ്റ്‌ പടിഞ്ഞാറു ദിശയിലേക്കും അവിടെനിന്ന് പടിഞ്ഞാറ് തെക്ക് പടിഞ്ഞാറ് ദിശയിലേക്കും തുടർന്നുള്ള മണിക്കൂറുകളിൽ നീങ്ങുമെന്നാണ് കണക്കാക്കുന്നത് . അടുത്ത 48 മണിക്കൂർ മത്സ്യബന്ധനത്തിന് പോകുന്നവർ ഗൾഫ് ഓഫ് ഏദൻ തീരങ്ങളിലും അതിന്റെ പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ മേഖലയിലേക്കും അറബി കടലിന്റെ സമീപ പ്രദേശങ്ങളിലേക്കും പോകാൻ പാടില്ലെന്നും അതോറിറ്റി മുന്നറിയിപ്പ്‌ നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top