തിരുവനന്തപുരം
സംസ്ഥാനത്ത് ചൊവ്വാഴ്‌ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ്. ശനിയാഴ്‌ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഞായറാഴ്‌ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ടുണ്ട്. കേരള, -ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന് തടസ്സമില്ല.
മധ്യ-കിഴക്ക് അറബിക്കടലിലും ചേർന്നുള്ള കർണാടക തീരത്തും  ശക്തമായ കാറ്റിന്  സാധ്യതയുള്ളതിനാൽ അവിടെ മീൻപിടിത്തത്തിന് പോകരുത്. മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം വടക്ക് ആന്ധ്രപ്രദേശ്, തെക്കൻ ഒഡിഷ തീരങ്ങളിൽ നിലനിൽക്കുന്നു.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..