27 April Saturday

കാലവര്‍ഷം: 16 ശതമാനം കുറവ്

സ്വന്തം ലേഖകന്‍Updated: Friday Jul 8, 2016

തിരുവനന്തപുരം > സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കനിയുന്നില്ല. പ്രതീക്ഷിച്ച മഴയേക്കാള്‍ 16 ശതമാനം മഴക്കുറവാണ് ഒരുമാസം പിന്നിടുമ്പോള്‍ രേഖപ്പെടുത്തിയത്. 685.1 മില്ലീമീറ്റര്‍. എന്നാല്‍, ലക്ഷദ്വീപില്‍ 61 ശതമാനം അധികം മഴ ലഭിച്ചു. തിരുവനന്തപുരമൊഴികെ ജില്ലകളില്‍ മഴ കുറഞ്ഞു. മഴ കുറഞ്ഞത് വയനാട്ടിലാണ്. 50 ശതമാനം.
തിരുവനന്തപുരത്ത് നാല് ശതമാനം മഴ കൂടുതല്‍ ലഭിച്ചു.

ഭേദപ്പെട്ട മഴ ലഭിച്ചത് കാസര്‍കോട് ജില്ലയിലാണ്. എട്ട് ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയ ജില്ലയില്‍ ലഭിച്ചത് 1133.4 മില്ലീമീറ്റര്‍. ഇടുക്കിയില്‍ 23 ശതമാനമാണ് മഴ കുറഞ്ഞത്. പത്തനംതിട്ടയില്‍ 27 ശതമാനം കുറഞ്ഞു. കണ്ണൂരിലും കോട്ടയത്തും പാലക്കാട്ടും 11 വീതവും ആലപ്പുഴയില്‍ 19ഉം എറണാകുളത്ത് 16ഉം കാസര്‍കോട്ട് എട്ടും കൊല്ലത്തും കോഴിക്കോട്ടും രണ്ടുവീതവും മലപ്പുറത്ത് 15ഉം തൃശൂരില്‍ 25 ശതമാനവും മഴ കുറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top