26 April Friday

48 മണിക്കൂറില്‍ കാലവര്‍ഷം കേരളത്തില്‍, വരുന്നത് പെരുമഴക്കാലം

വെബ് ഡെസ്‌ക്‌Updated: Sunday Jun 5, 2016

തൃശൂര്‍ > കേരളത്തില്‍ കാലവര്‍ഷം എട്ടോടെ ആരംഭിക്കുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും അന്തരീക്ഷത്തില്‍ ചുഴലി രൂപംകൊണ്ടതിനാല്‍ മഴ ശക്തമാകും. ഇതോടെ കേരളത്തില്‍ പെരുമഴക്കാലത്തിന് സാധ്യതയേറിയെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

മെയ് 20നു ശേഷമാണ് ഇക്കുറി വേനല്‍മഴ തുടങ്ങിയത്. ന്യൂനമര്‍ദവും ചുഴലിയുമായി  മഴ വേഗം ശക്തിപ്പെട്ടു. ആന്‍ഡമാന്‍ തീരത്തെത്തിയ കാലവര്‍ഷക്കാറ്റ് അടുത്തദിവസം ശ്രീലങ്കന്‍ തീരത്ത് എത്തുമെന്നാണ് പ്രതീക്ഷ. ഏഴിനോ എട്ടിനോ ഇതു കേരളത്തിലെത്തുമെന്നാണ് വിലയിരുത്തല്‍. വിവിധ ജില്ലകളില്‍ 100–150 മില്ലീമീറ്റര്‍ വരെ മഴ ഇതിനകം കിട്ടി. കൂടുതല്‍ മഴ കിട്ടുന്നത് കോഴിക്കോട് ജില്ലയിലാണ്.

കുറവ് പാലക്കാട്ടും. വേനല്‍മഴയുടെ ഭാഗമായാണെങ്കിലും സംസ്ഥാനത്ത് വ്യാപകമായി കിട്ടുന്ന മഴ രണ്ടോ മൂന്നോ ദിവസംകൂടി തുടര്‍ന്ന് കാലവര്‍ഷവുമായി ലയിക്കാനുള്ള സാധ്യതയാണ് ഉള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top