25 April Thursday

കാലവർഷം പിൻവാങ്ങി; തുലാവർഷം ഒക്‌ടോബർ രണ്ടാംവാരത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020


തൃശൂർ
അൽപം വൈകി കാലവർഷം പിൻവാങ്ങി, തുലാവർഷം ഒക്‌ടോബർ രണ്ടാംവാരത്തിലെത്തിയേക്കും. കാലവർഷത്തിൽ സംസ്ഥാനത്ത്‌ നാലു ജില്ലകളിൽ അധികമഴ ലഭിച്ചു.

കോഴിക്കോട്‌, തിരുവനന്തപുരം 33 ശതമാനം വീതവും കണ്ണൂർ 28 ശതമാനവും കോട്ടയം 24 ശതമാനവും  അധിക മഴ ലഭിച്ചു. വയനാട്‌ 18 ശതമാനവും തൃശൂർ 12 ശതമാനവും കുറവായിരുന്നു. 

കേരളത്തിൽ കിട്ടുന്ന മഴയിൽ 70 ശതമാനം കാലവർഷവും 18 ശതമാനം‌ തുലാവർഷവുമാണ്‌. 12 ശതമാനം വേനൽമഴ.  ഒക്‌ടോബർ–-നവംബർ മാസങ്ങളിലാണ്‌  ശക്തമായ തുലാമഴ. ഡിസംബറും തുലാവർഷ ക്കാലമാണെങ്കിലും  വൃശ്ചികക്കാറ്റ്‌ ആരംഭിക്കുന്നതോടെ തുലാമഴ പിൻവാങ്ങിത്തുടങ്ങും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top