01 October Sunday

വേനൽ മഴ പകുതിയും കുറഞ്ഞു; കാലവർഷം ഇക്കുറി ജൂൺ രണ്ടാംവാരത്തിൽ

വി എം രാധാകൃഷ്ണൻUpdated: Friday May 31, 2019

സംസ്ഥാനത്ത് വേനൽമഴയുടെ ലഭ്യതയിൽ വൻ കുറവ്. ഇതുവരെ ശരാശരിയേക്കാൾ 55 ശതമാനം കുറവ് മഴയാണ് പെയ്തത്.  393 മില്ലീമീറ്റർ മഴ വേനലിൽ  കിട്ടണമെന്നിരിക്കെ വ്യാഴാഴ്ച വരെ കിട്ടിയത് 162 മില്ലീമീറ്ററാണ്. 

വയനാട് ഒഴികെ എല്ലാ ജില്ലകളിലും വേനൽ മഴ ശരാശരിയേക്കാൾ കുറവാണ് രേഖപ്പെടുത്തിയത്. ഏറ്റവും മെച്ചപ്പെട്ടത് പത്തനംതിട്ടയിലും വയനാടുമാണ്.
ഒക്ടോബർ–നവംബർ മാസങ്ങളിലായുള്ള തുലാവർഷവും ഇക്കുറി ശരാശരിയേക്കാൾ ഏഴു ശതമാനം കുറവായിരുന്നു. കഴിഞ്ഞ വർഷം  വേനൽമഴ ശരാശരിയേക്കാൾ 37 ശതമാനം കൂടുതലായിരുന്നു.

തുലാവർഷത്തിന്റെയും വേനൽ മഴുടെയും കുറവ് കാർഷിക മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് കാർഷിക കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. ഇനി ഏക പ്രതീക്ഷ തെക്കുപടിഞ്ഞാറൻ കാലവർഷമാണ്.

ജൂൺ മുതൽ സെപ്തംബർ വരെ  കേരളത്തിൽ ശരാശരി 2040 മില്ലീമീറ്റർ മഴയാണ് കിട്ടേണ്ടത്. സാധാരണ ജൂൺ ഒന്നിനാരംഭിക്കേണ്ട കാലവർഷം ഇക്കുറി ജൂൺ രണ്ടാംവാരത്തിലേ തുടങ്ങൂ എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ ഒടുവിലത്തെ പ്രവചനം.  
 

വേനൽ- മഴ മി-ല്ലീ-മീ-റ്ററിൽ (കുറവ‌് ബ്രാക്കറ്റിൽ)-
ആലപ്പുഴ103 (77 ശതമാനം),കണ്ണൂർ-73 (74 ശതമാ-നം),-
എറണാകുളം183 (56 ശതമാനം),ഇടുക്കി168 (59 ശതമാ-നം),-കാസർകോട് 64 (75 ശതമാ-നം),-കൊല്ല168 (63 ശതമാ-നം),- കോ-ട്ടയം 143 (67 ശതമാനം),- കോഴിക്കോട് 87 (73 ശതമാ-നം),മലപ്പുറം111 (63 ശതമാനം ),പാലക്കാട്142 (47 ശതമാനം),- പത്തനംതിട്ട‐ 439 (17 ശതമാ-നം),തിരുവനന്തപുരം-165 (53 ശതമാ-നം- ),-തൃ-ശൂർ- 152 (58 ശതമാനം ), വയനാട്-264 (രണ്ടു- ശതമാനം- കൂടുതൽ).-


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top