20 April Saturday

ജൂണിൽ രാജ്യത്ത് 35 ശതമാനം മഴക്കുറവ‌്; കർഷകർ ആശങ്കയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 29, 2019

ന്യൂഡൽഹി> രാജ്യത്ത‌്  ജൂണിൽ മഴയുടെ ലഭ്യത 35 ശതമാനം കുറഞ്ഞു. സാധാരണ 144.3 മില്ലിമീറ്റർ മഴ ലഭിക്കുന്ന കാലയളവിൽ ഇത്തവണ 92.4 മില്ലിമീറ്റർ മാത്രമാണ‌് കിട്ടിയതെന്ന‌് കാലാവസ്ഥ നിരീഷണ കേന്ദ്രം.  ഉഷ്ണതരംഗം അനുഭവപ്പെട്ട മധ്യ-വടക്ക‌് മേഖലയിൽ മഴ കാര്യമായി പെയ‌്തിട്ടില്ല. സാധാരണനിലയിലുള്ള മഴ കിട്ടാത്തത‌് ഖാരിഫ‌് കൃഷിയെ ബാധിക്കുമെന്ന ആശങ്കയിലാണ‌് കർഷകർ. കിഴക്കൻ ഉത്തർപ്രദേശ‌്, ഉത്തരാഖണ്ഡ‌് മേഖലകളിൽനിന്നും വളരെ സാവധാനമാണ‌് മൺസൂൺ വടക്ക‌് പടിഞ്ഞാറൻ മേഖലയിലേക്ക‌് നീങ്ങുന്നത‌്. ഡൽഹിയിൽ ജൂലൈ മൂന്നോടെ മഴ എത്തിയേക്കും. അതുവരെ കടുത്ത ചൂട‌് തുടരും.

മഹാരാഷ‌്ട്രയിൽ എല്ലാ ഭാഗത്തേക്കും മഴയെത്തിയെങ്കിലും  54 ശതമാനം കുറഞ്ഞു. വരൾച്ച ഏറ്റവും രുക്ഷമായ വിദർഭ മേഖലയിൽ 69 ശതമാനമാണ‌് മഴക്കുറവ‌്. രാജ്യത്തെ 36 ഉപമേഖലകളിൽ 29 ലും മഴക്കുറവ‌് 20 ശതമാനത്തിലേറെയാണ‌്.   മധ്യപ്രദേശ‌്, ഉത്തർപ്രദേശ‌് ഉപമേഖലകളിൽ ഇത‌് 60 ശതമാനത്തിന‌് മുകളിലാണ‌്. വടക്കൻ കർണാടകം, ലക്ഷദ്വീപ‌് തുടങ്ങിയ അഞ്ച‌് ഉപമേഖലകളിൽ മാത്രമാണ‌് സാധാരണനിലയിലുള്ള മഴ ലഭിച്ചത‌്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കിഴക്കൻ മേഖലയിലും സാമാന്യം നല്ല മഴ ലഭിച്ചു. വെള്ളിയാഴ‌്ചയോടെ ഇതിന്റെ തോത‌് കുറയുമെന്ന‌് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top