19 April Friday

മൂന്നാഴ്‌ചകൂടി മഴ തുടരും ; കാൽനൂറ്റാണ്ടിനിടയിലെ കനത്ത മഴ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2019

തിരുവനന്തപുരം
മൂന്നാഴ്‌ചകൂടി മഴ തുടരുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത്‌ കാൽനൂറ്റാണ്ടിനിടെ ഏറ്റവും ശക്തമായ കാലവർഷമാണിത്‌. രാജ്യത്താകമാനം  ഇതുവരെ 10 ശതമാനം അധിക മഴ ലഭിച്ചു. കേരളത്തിൽ 14 ശതമാനവും.

ജൂൺ ഒന്നു മുതൽ സെപ്‌തംബർവരെയാണ്‌ കാലവർഷം. എന്നാൽ, ഇക്കുറി കാലവർഷം ഒക്ടോബർ പകുതി കടക്കുമെന്നാണ്‌ റിപ്പോർട്ട്‌.  ഗുജറാത്ത്‌ തീരത്ത്‌ രൂപംകൊണ്ട ന്യൂനമർദമാണ്‌ കാലവർഷത്തിന്റെ പിന്മാറ്റം വൈകിക്കുന്നത്‌. ഒക്ടോബർ അവസാനത്തോടെയാണ്‌ തുലാവർഷം ആരംഭിക്കേണ്ടത്‌. ഒരാഴ്‌ച വൈകി ജൂൺ എട്ടിനാണ്‌ കേരളത്തിൽ  കാലവർഷമെത്തിയത്‌. ജൂണിൽ 33 ശതമാനം മഴക്കുറവുണ്ടായി. എന്നാൽ ആഗ്‌സതിലെ മഴക്കുറവ്‌ നികത്തി ഇടുക്കി, വയനാട്‌ ഒഴികെയുള്ള ജില്ലകളിൽ ഇപ്രാവശ്യം അധിക മഴ ലഭിച്ചു.

വെള്ളിയാഴ്‌ചവരെ കേരളത്തിൽ വ്യാപകമായ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്‌ച ഇടുക്കി, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top