26 April Friday

ഇടവപ്പാതി ജൂൺ രണ്ടാംവാരം ; അനുകൂല ഘടകങ്ങൾ ശക്തിപ്പെടുന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019

തിരുവനന്തപുരം> ഇടവപ്പാതി ജൂൺ രണ്ടാംവാരം കേരളതീരം തൊടുമെന്ന‌് പ്രതീക്ഷ.  തെക്കൻ ആന്തമാൻ കടലിലും തെക്കൻ ബഗാൾ ഉൾക്കടലിലുമായി കാലവർഷം മുന്നേറുന്നതിനുള്ള അനുകൂല ഘടകങ്ങൾ ശക്തിപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാവകുപ്പ‌് അറിയിച്ചു. രണ്ടു ദിവസത്തിനകം കാലവർഷക്കാറ്റ‌് വടക്കൻ ആന്തമാൻ മേഖലയിലേക്ക‌് നീങ്ങും. ഇതുമൂലം ഈ മേഖലയിൽ കനത്ത മഴ ലഭിക്കും.

ബംഗാൾ ഉൾക്കടലിൽ താപനില അനുകൂലമയാതിനാൽ കൂടുതൽ ശക്തിപ്രാപിച്ച‌് തെക്ക‌് കിഴക്കായി സഞ്ചരിക്കും.  ഇന്ത്യൻ മഹാസമുദ്രംവഴിയാകും കാലവർഷക്കാറ്റ‌് എത്തുക. അറബിക്കടലിൽ അനുകൂലഘടകങ്ങൾ രൂപപ്പെടുന്നതോടെ കാലവർഷം കേരളത്തിലെത്തും. കാലവർഷം ജൂൺ നാലിനെത്തുമെന്നായിരുന്നു ആദ്യ പ്രവചനം. എന്നാൽ, ഇത‌് ആറിനുശേഷമാകുമെന്ന‌് കേന്ദ്ര കാലാവസ്ഥാവകുപ്പും യുഎസ‌് വെതർ സർവീസും പറയുന്നു. കഴിഞ്ഞ വർഷം മെയ‌് 29ന‌് ഇടവപ്പാതി കേരളത്തിൽ ആരംഭിച്ചിരുന്നു. 2017ൽ ഇത‌് 30നായിരുന്നു. 2016ൽ ജൂൺ എട്ടിനും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top