26 April Friday

അറബിക്കടലിൽ അതിന്യൂനമർദം: കനത്തമഴ, അഞ്ച്‌ ജില്ലകളിൽ റെഡ്‌ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday May 14, 2021

ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായതിനെ തുടർന്ന് കരയിലേക്ക് തിരയടിച്ച് കയറുന്നു


തിരുവനന്തപുരം> തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അതിന്യൂനമർദമായി മാറിയോടെ സംസ്‌ഥാനത്ത്‌  5 ജില്ലകളിൽ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. തിരുവനന്തപുരം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ്‌ കാലാവസ്‌ഥാ നീരീക്ഷണ വകുപ്പ്‌ റെഡ്‌അല്ർട്ട്‌ പ്രഖ്യാപിച്ചത്‌. മെയ്‌ 16 വരെ മറ്റ്‌ ജില്ലകളിലും അതിതീവ്രമഴക്കും കടലാക്രമണത്തിനും  സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്‌.

അതിന്യൂനമർദം അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്‌.  ഞായറാഴ്ചയോടെ അതിന്യൂനമർദം ചുഴലിക്കാറ്റായി മാറി വടക്ക്-വടക്ക് പടിഞ്ഞാറ് സഞ്ചരിക്കും.ലക്ഷദ്വീപ്‌ തീരത്തുനിന്ന്‌ 80 കിലോമീറ്റർ മാറിയും കണ്ണൂർ തീരത്ത്‌ നിന്ന്‌ 360 കിലോമീറ്റർ മാറിയുമാണ്‌ ന്യൂനമർദം രൂപകൊണ്ടിട്ടുള്ളത്‌.  ചുഴലിക്കാറ്റിന്റെ നിലവിൽ പ്രവചിച്ച സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും സഞ്ചാരപഥം കേരളത്തീരഗത്താട്‌ അടുത്തായതിനാൽ മഴ ശക്‌തമായി തുടരും



ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരള തീരത്തോട് ചേര്‍ന്നായതിനാല്‍, കടല്‍പ്രക്ഷുബ്ധമായിരിക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 9 സംഘത്തെ വിവിധ ജില്ലകളിലായി വിന്യസിച്ചു.

തിരുവനന്തപുരം, കോട്ടയം, എറണാകുളം, ജില്ലകളിൽ 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇറക്കിയ മുന്നറിയിപ്പിൽ പറയുന്നു.

സംസ്ഥാനത്തെ തീരമേഖലകളിൽ മഴയും കടലാക്രമണവും തുടരുകയാണ്. ഇനിയൊരു അറിയിപ്പ്‌ ഉണ്ടാകുന്നത്‌ വരെ കേരളത്തീരത്തുനിന്ന്‌ മത്സ്യബന്ധനത്തിന്‌ കടലിൽ പോകുന്നത്‌ വിലക്കിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top