20 April Saturday

വീണ്ടും ന്യൂനമർദം ; 5 ജില്ലയിൽ അതിശക്തമഴ

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021


തിരുവനന്തപുരം
നവംബർ ആറിനുശേഷം  തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെടാൻ സാധ്യത. നിലവിൽ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക തീരത്തുള്ള ന്യൂനമർദം അടുത്ത മൂന്നുനാലു ദിവസങ്ങളിൽ ശ്രീലങ്ക, മാന്നാർ കടലിടുക്ക്‌, കന്യാകുമാരി തീരം വഴി പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് നവംബർ രണ്ടോടെ തെക്കു കിഴക്കൻ അറബിക്കടലിൽ പ്രവേശിക്കുമെന്നാണ്‌ സൂചന. വെള്ളി മുതൽ നവംബർ 11 വരെ സംസ്ഥാനത്ത്‌ സാധാരണയിൽ കൂടുതൽ മഴ ഉണ്ടാകും.

അറബിക്കടലിൽ കേരളംമുതൽ കർണാടക തീരംവരെയുണ്ടായ ന്യൂനമർദ പാത്തി ചക്രവാതച്ചുഴിയായി മാറി. ഇതും മഴ ശക്തമാകാൻ കാരണമാകും. വെള്ളിയാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച്‌ അലർട്ടും (അതിശക്ത മഴ) എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടുമാണ് (ശക്തമായ മഴ). തിങ്കൾവരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലും ഉണ്ടാകും. ഞായർവരെ മീൻപിടിക്കാൻ പോകരുത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top