17 April Wednesday

വീണ്ടും ചക്രവാതച്ചുഴി ; ഇന്ന്‌ 11 ജില്ലയിൽ മഞ്ഞ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021


തിരുവനന്തപുരം
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. വ്യാഴാഴ്‌ചയോടെ ഇത്‌ ന്യൂനമർദമാകുമെന്നാണ്‌ സൂചന. സംസ്ഥാനത്ത്‌ ശനിയാഴ്‌ചവരെ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്‌.

ബുധൻ ആലപ്പുഴ, കണ്ണൂർ, കാസർകോട്‌ ഒഴിച്ചുള്ള ജില്ലകളിലും വ്യാഴം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു.   ശക്തമായ ഇടിയോടെ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കണമെന്ന്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 28 മുതൽ 30 വരെ തമിഴ്‌നാട് തീരത്തും മാന്നാർ കടലിടുക്കിലും 50 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റിന്‌ സാധ്യതയുള്ളതിനാൽ മീൻപിടിത്തത്തിനു പോകരുത്‌.

തുലാവർഷം തുടങ്ങി
രാജ്യത്തുനിന്ന്‌ കാലവർഷം പൂർണമായി പിൻവാങ്ങിയതായും തുലാവർഷത്തിനു തുടക്കമായതായും കാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു. സാധാരണ സെപ്‌തംബറിൽ പിൻവാങ്ങുന്ന കാലവർഷമാണ്‌ ഇക്കുറി ഒക്ടോബറിലേക്ക്‌ നീണ്ടത്‌. 1975നുശേഷം ഏഴുതവണ മാത്രമാണ്‌ കാലവർഷം ഒക്ടോബർ ഇരുപത്തഞ്ചിനോ ശേഷമോ പിൻവാങ്ങുന്നത്‌. ഇതിൽ അഞ്ചു തവണയും 2010നുശേഷ(2010, 16,17,20,21 )മാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top