19 April Friday

അതിശക്തമായ മഴ തുടരും ; 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിന്‌ സാധ്യത

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021


തിരുവനന്തപുരം
ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയും കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ അതിശക്തമായ മഴ (ഓറഞ്ച്‌ അലർട്ട്‌) ഉണ്ടാകുമെന്ന്‌ കാലാവസ്ഥാവകുപ്പ്‌. ചൊവ്വാഴ്‌ച മറ്റു ജില്ലകളിലും ബുധനാഴ്‌ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. താഴ്‌ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടലിനും- -മണ്ണിടിച്ചിലിനും സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

വ്യാഴാഴ്‌ചവരെ കേരളം, കർണാടകം, ലക്ഷദ്വീപ്‌ തീരങ്ങളിൽ 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിന്‌ സാധ്യതയുള്ളതിനാൽ മീൻപിടിത്തത്തിന്‌ പോകരുത്‌. തെക്കൻ തമിഴ്‌നാട് തീരത്ത് ചൊവ്വാഴ്‌ചവരെ 3.2 മീറ്റർ ഉയരത്തിൽ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top