18 September Thursday

27 വരെ മഴയ്‌ക്ക്‌ സാധ്യത; തമിഴ്‌നാട് ലക്ഷ്യമിട്ട് നിവര്‍ ചുഴലി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 24, 2020


തിരുവനന്തപുരം
വെള്ളിയാഴ്‌ചവരെ സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ബുധനാഴ്‌ച ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയുണ്ടാകും. കേരള തീരത്ത് മീൻപിടിത്തത്തിന്‌ തടസ്സമില്ല. കന്യാകുമാരി, തമിഴ്നാട്-, പുതുച്ചേരി തീരങ്ങളിൽ മീൻപിടിത്തത്തിന്‌ പോകരുത്‌.

തമിഴ്‌നാട് ലക്ഷ്യമിട്ട് നിവര്‍ ചുഴലി
തമിഴ്നാടും -പുതുച്ചേരിയും ചുഴലിക്കാറ്റ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. പുതുച്ചേരിയിൽനിന്ന് അറുനൂറും ചെന്നൈയിൽനിന്ന് 630 കിലോമീറ്ററും അകലെ തീവ്രമര്‍ദ്ദം രൂപംകൊണ്ടിട്ടുണ്ട്.  ബുധനാഴ്‌ച ഉച്ചയോടെ ഇത് ശക്തിപ്രാപിച്ച് നിവര്‍ ചുഴലിക്കാറ്റായി തീരംതൊടുമെന്നാണ് നിഗമനം‌. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എങ്കിലും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും നിരീക്ഷിക്കുന്നുണ്ട്‌. അറബിക്കടലിൽ രൂപംകൊണ്ട ‘ഗതി' അതിതീവ്ര ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ്‌ സോമാലിയ തീരത്തേക്ക് അടുക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top