18 April Thursday

2 ന്യൂനമർദം: കനത്ത മഴ തുടരും ; ഇടുക്കി
വീണ്ടും തുറന്നേക്കും

വെബ് ഡെസ്‌ക്‌Updated: Friday Nov 12, 2021


തിരുവനന്തപുരം
ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും വരുംദിവസങ്ങളിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന്‌ കാലാവസ്ഥാവകുപ്പ്‌. ബംഗാൾ ഉൾക്കടലിൽ ശനിയാഴ്‌ചയോടെ രൂപപ്പെടുന്ന ന്യൂനമർദം ശക്തിപ്രാപിച്ച്‌ ആന്ധ്രപ്രദേശ് തീരത്ത് കരയിൽ പ്രവേശിക്കും. ഇത്‌ ചുഴലിക്കാറ്റായി മാറുമെന്ന സൂചനയുണ്ട്‌.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട്‌ ചെന്നൈയിൽ കരയിൽ പ്രവേശിച്ച തീവ്രന്യൂനമർദം ദുർബലമായി വീണ്ടും അറബിക്കടലിൽ പ്രവേശിക്കാനും തുടർന്ന് ശക്തിപ്രാപിച്ച്‌ കേരളതീരത്ത് ന്യൂനമർദമാകാനും സാധ്യതയുണ്ട്‌. ന്യൂനമർദങ്ങളുടെ സ്വാധീനത്തിൽ 25 വരെ കേരളത്തിൽ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌.

ഞായർവരെ സംസ്ഥാനത്ത്‌ അതിശക്ത മഴയുണ്ടാകും. ശനിയാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും ഞായറാഴ്‌ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു. മീൻപിടിത്തത്തിന്‌ പോകരുത്‌.

ഇടുക്കി
വീണ്ടും 
തുറന്നേക്കും
ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച  ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ ആവശ്യമെങ്കിൽ തുറക്കും. ശനി വൈകിട്ട് നാലിനു ശേഷമോ 14ന് രാവിലെ മുതലോ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്ന് 100 ക്യൂമെക്‌സ്(സെക്കൻഡിൽ ലക്ഷം ലിറ്റർ) വെള്ളം വരെ  ഒഴുക്കും.  പെരിയാറിന്റെ കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.

വൃഷ്‌ടിപ്രദേശത്ത്‌ കഴിഞ്ഞദിവസം 142.2 മില്ലീമീറ്റർ മഴ പെയ്‌തു.  നിലവിൽ ജലനിരപ്പ് 2398.32 അടിയാണ്.  അണക്കെട്ടിലേക്ക്‌ ദിവസം 136.72 ലക്ഷം ഘനമീറ്റർ ജലം ഒഴുകിയെത്തിയപ്പോൾ ഉൽപാദനശേഷം 113.18 ലക്ഷം ഘനമീറ്റർ പുറത്തുപോകുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top