28 March Thursday

ന്യൂനമർദ്ദം: ഇടുക്കി മലപ്പുറം ജില്ലകളിലെ റെഡ്‌ അലർട്ട്‌ മാറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Oct 6, 2018

കൊച്ചി> അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന്‌ ഇടുക്കി, മലപ്പുറം ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ്‌ അലർട്ട്‌ മാറ്റി. ഈ ജില്ലകളിൽ  ഓറഞ്ച്‌  അലർട്ട്‌ മാത്രമാണുള്ളത്‌. അതേസമയം സംസ്‌ഥാനമാകെ അതീവ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നുണ്ട്.

ന്യൂനമർദ്ദത്തെ തുടർന്ന്‌ അതീതീവ്രമഴക്ക്‌ സാധ്തയുള്ളതിനാലാണ്‌ നേരത്തെ ഈ രണ്ട്‌ ജില്ലകളിൽ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചത്‌.

ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ട്‌ വടക്കുപടിഞ്ഞാറ്‌ ദിശയിൽ സഞ്ചരിച്ച്‌ ഒമാൻ ‐ യമൻ തീരത്തേക്ക്‌ നീങ്ങുമെന്നാണ്‌ കാലാവസ്‌ഥാ വകുപ്പ്‌ അറിയിക്കുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top