27 April Saturday

ഹിക്ക ചുഴലിക്കാറ്റ്‌: സംസ്‌ഥാനത്ത്‌ പരക്കെ മഴ; യെല്ലോ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2019

തിരുവനന്തപുരം>  അറബിക്കടലിൽ രൂപംകൊണ്ട ഹിക്ക ചുഴലിക്കാറ്റുമൂലം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. എറണാകുളം, തൃശൂര്‍ ജില്ലകളൊഴികെ  മറ്റിടങ്ങളിൽ  യെല്ലൊ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിക്ക ചുഴലിക്കാറ്റ് മൂലം അറബിക്കടൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. വടക്കുപടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നീ പ്രദേശങ്ങളിലെ മത്സ്യ ബന്ധനം ഒഴിവാക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹിക്ക ചുഴലിക്കാറ്റ്‌ ഒമാന്റെ പടിഞ്ഞാറൻ തീരത്തേക്കടുക്കുന്നതായി ഒമാൻ കാലാവസ്‌ഥാ നീരിക്ഷണ കേന്ദ്രം അറിയിച്ചു. ഒമാനിൽ പലയിടത്തു കനത്തമഴയാണ്‌ പെയ്യുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top