24 April Wednesday

കാലവർഷം കനത്തു; സംസ്‌ഥാനത്ത്‌ പരക്കെ മഴ, കാറ്റ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 7, 2018

തിരുവനന്തപുരം > തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി. സംസ്‌ഥാനത്താകെ പരക്കെ മഴ ലഭിച്ചു. ബുധനാഴ്‌ച രാത്രിയോടെ തുടങ്ങിയ മഴ വ്യാഴാഴ്‌ചയും തുടരുകയാണ്‌. അടുത്ത അഞ്ച്‌ ദിവസങ്ങളിലും ശക്‌തമായ മഴയായിരിക്കുമെന്ന്‌ കാലാവസ്‌ഥാ നീരിക്ഷണകേന്ദ്രമറിയിച്ചു. അടുത്ത 24 മണിക്കുറിൽ 50 കിലോമീറ്റർ വേഗതയിൽ  കനത്ത കാറ്റിടിക്കാൻ സാധ്യതയുള്ളതിനാൽ മത്സത്തൊഴിലാളികൾ ജാഗ്രതപാലിക്കണം.

 തെക്കന്‍ കേരളത്തിലടക്കം ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍വരെ മഴ ലഭിക്കും. ഹൈറേഞ്ചിലടക്കം മഴ കനക്കും.രണ്ടുദിവസമായി ദുര്‍ബലമായിരുന്ന കാലവര്‍ഷം കഴിഞ്ഞ ദിവസമാണ് വീണ്ടും ശക്തിപ്പെട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top