25 April Thursday

ന്യൂനമർദം:സംസ്‌ഥാനത്ത്‌ പരക്കെ കനത്തമഴ തുടങ്ങി ; മൂന്ന്‌ ജില്ലകളിൽ മഞ്ഞ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 21, 2018

തിരുവനന്തപുരം>ന്യൂനമർദത്തെ തുടർന്ന്‌ സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്തമഴ തുടങ്ങി.  തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖയ്ക്കും അടുത്ത് പുതുതായി രൂപംകൊണ്ട ന്യൂനമർദം അതിന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

എറണാകുളം ജില്ലയിൽ രാവിലെ മുതൽ കനത്തമഴയുണ്ട്‌. മഴ സാധ്യത കണക്കിലെടുത്ത്‌ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ബുധനാഴ‌്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

  തെക്ക‌് കിഴക്കൻ അറബിക്കടലിൽനിന്നുള്ള കാറ്റിന്റെ പാത്തിയും ന്യുനമർദ്ത്തിനൊപ്പം ചേരുമ്പോൾ മഴ കുടതൽ ശക്‌തമാകാനാണ്‌ സാധ്യത. സംസ്‌ഥാനത്തിന്റെ തീരമേഖലയിൽ അടക്കം  കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ട‌്.

ന്യൂനമർദത്തെ തുടർന്ന‌് വ്യാഴാഴ‌്ച രാവിലെ വരെ കേരളത്തിൽ വ്യാപകമഴ ലഭിക്കുമെന്ന‌് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top