29 March Friday

ഗജാ ചുഴലിക്കാറ്റ്‌ തമിഴ്‌നാട്‌ തീരത്തേക്ക്‌; കനത്തമഴയ്‌ക്ക്‌ സാധ്യത

വെബ് ഡെസ്‌ക്‌Updated: Tuesday Nov 13, 2018

ചെന്നൈ> ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ  പശ്ചാത്തലത്തില്‍ തമിഴ്‌നാടും പുതുച്ചേരിയും ആന്ധ്രയുടെ തീരപ്രദേശങ്ങളും ജാഗ്രതയില്‍. തീരമേഖലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 'ഗജാ' എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഇപ്പോള്‍ നാഗപട്ടണം തീരത്തിന് അടുത്തേക്കാണ് നീങ്ങുന്നത്. മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റടിക്കാം.തമിഴ്‌നാട്ടിലും പുതുച്ചേരിയിലു ആന്ധ്രാപ്രദേശിന്‍റെ തെക്കല്‍ മേഖലയിലുമായി പതിമൂന്ന് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം.

ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കേരളത്തിലും ഒറ്റപ്പെട്ട മഴയുണ്ടാകും.ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം ഒഴിവാക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ആന്‍ഡമാന്‍ തീരത്തെ വടക്ക് കിഴക്കന്‍ മേഖലയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറിയിരിക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ എത്രയും വേഗം മടങ്ങണമെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാട് പുതുച്ചേരി ആന്ധ്രാ തീരങ്ങളില്‍ വ്യാഴാഴ്ച്ച മത്സ്യബന്ധത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top