19 April Friday

ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി; ഇന്ത്യയെ ബാധിക്കില്ല ; ശനിയാഴ്‌ചവരെ കേരളത്തിൽ കാറ്റിനും 
മഴയ്‌ക്കും സാധ്യത

വെബ് ഡെസ്‌ക്‌Updated: Tuesday Mar 30, 2021


തിരുവനന്തപുരം
തെക്കു-കിഴക്ക് ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചക്രവാത ചുഴി നിലവിൽ സമുദ്രനിരപ്പിൽനിന്ന്‌ 4.5 കിലോമീറ്റർ ഉയരത്തിൽ നിലകൊള്ളുന്നതായി കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരത്തിന്റെ തെക്കുപടിഞ്ഞാറൻ തീരത്തുനിന്ന്‌ 500 കിലോമീറ്റർ അകലെയാണിത്‌. ഇതിന്റെ പ്രഭാവത്തിൽ തെക്കുകിഴക്ക് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്ക് ആൻഡമാൻ കടലിലും ന്യൂനമർദം രൂപപ്പെട്ടേക്കും. ന്യൂനമർദം ഇന്ത്യയെ ബാധിക്കില്ലെന്നും മ്യാന്മറിനെ ലക്ഷ്യമാക്കി നീങ്ങുമെന്നുമാണ്‌ പ്രവചനം.

ശനിയാഴ്‌ച വരെ സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും ഇടിമിന്നലോടെ മഴയ്‌ക്കും സാധ്യതയുണ്ട്‌. ബുധനാഴ്‌ച സംസ്ഥാന വ്യാപകമായി നേരിയ മഴയുണ്ടാകും. കേരളം, കർണാടക, ലക്ഷദ്വീപ്‌ തീരങ്ങളിൽ മീൻപിടിത്തത്തിന്‌ തടസ്സമില്ല. ആൻഡമാൻ കടലിലും ചേർന്നുള്ള ഭാഗത്തും മണിക്കൂറിൽ 50  കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മീൻപിടിത്തത്തിന്‌ പോകരുത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top