07 July Monday

ഗജ ചുഴലിക്കാറ്റ്‌ ഇന്ന്‌ തമിഴ്‌നാട്‌ തീരത്തെത്തും

വെബ് ഡെസ്‌ക്‌Updated: Thursday Nov 15, 2018

ചെന്നൈ>  ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ്‌ ഇന്ന്‌ ഉച്ചക്ക്‌ശേഷം   തമിഴ്‌‌നാട്‌ തീരത്തെത്തുമെന്ന്‌ കാലാവസ്‌ഥാ നിരീഷണ കേന്ദ്രം  അറിയിച്ചു. ശക്‌തമായ മഴയ്‌ക്കും കാറ്റിനും  സാധ്യതയുണ്ട്‌ . തീരം തൊടുമ്പോൾ കാറ്റിന്റെ  വേഗം മണിക്കൂറിൽ 80 കിലോമീറ്റർ വരെയാകാം.


കടലൂർ, നാഗപട്ടണം, തിരുവാരുർ തുടങ്ങിയ പ്രദേശങ്ങളിലാകും കാറ്റ്‌ വിശുക. തമിഴ്‌നാട്ടിലെ ആറ്‌ ജില്ലകളിലും പുതുച്ചേരിയിലും കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ചു. പോണ്ടിച്ചേരി സർവകലാശാല പരീക്ഷകൾ എല്ലാം മാറ്റിവെച്ചു. അണ്ണാമല സർവകലാശാലയും പരീക്ഷകൾ മാറ്റിവെച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top