19 April Friday

യെസ്ഡി തിരിച്ചെത്തുന്നു

സുരേഷ് നാരായണൻUpdated: Wednesday Jan 19, 2022


ഒരു കാലഘട്ടത്തിൽ റോയൽ എൻഫീൽഡ് ബുള്ളറ്റിനൊപ്പം ഇന്ത്യയിലെ നിരത്തുകളിൽ നിറഞ്ഞുനിന്നിരുന്ന യെസ്ഡിയുടെ പുതിയ അവതാരങ്ങൾ എത്തിയിരിക്കുന്നു. ക്ലാസിക് ലെജന്റ്‌സ്‌ നിലവിലുള്ള ഡീലർഷിപ് വഴി ജാവ മോട്ടോർ സൈക്കിളുകൾക്കൊപ്പം ആണ് വിപണിയിൽ ഇറക്കുന്നത്. അഡ്വഞ്ചർ, സ്ക്രാംബ്ലർ, റോഡ്സ്റ്റർ എന്നീ മൂന്ന് മോഡലുകളാണ് 5000 രൂപ ബുക്കിങ് തുകയായി കൊടുത്ത് ബുക്ക് ചെയ്യാവുന്നത്.

ഓഫ് റോഡ് കഴിവുകൾ ഉള്ള ടൂറിങ് ബൈക്കാണ് യെസ്ഡി അഡ്വഞ്ചർ. ദീർഘദൂരം യാത്ര ചെയ്യുമ്പോൾ ആവശ്യമുള്ള ലഗേജുകൾ മാത്രമല്ല ഇന്ധനം കൊണ്ടുപോകാനുള്ള ജെറി ക്യാൻ വച്ച് കെട്ടാനുള്ള മൌണ്ടുകളും ഹുക്കുകളും കൊടുത്തിരിക്കുന്നു. യെസ്ഡി അഡ്വഞ്ചരിന്റെ ഊർജ സ്രോതസ്സ് 334 സി‌സി ലിക്വിഡ് കൂൾഡ്, ഫ്യൂയൽ ഇൻജക്‍റ്റഡ് ഡി‌ഒഎച്ച്‌സി സിംഗിൾ സിലിണ്ടർ എൻജിനാണ്. ഇത് ഉൽപ്പാദിപ്പിക്കുന്നത് 30.2 പി‌എസ് പവറും 29.9 ന്യൂട്ടൻ മീറ്റർ ടോർക്കും ആണ്. യു‌എസ്‌ബി ചാർജിങ്, ബ്ലൂ ടൂത്ത് കണക്ടിവിറ്റി, ടേൺ ബൈ ടേൺ നാവിഗേഷൻ, ഡ്യുവൽ ചാനൽ എ‌ബി‌എസ് ഉള്ള ഡിസ്ക് ബ്രേക്, റോഡ്, റെയിൻ, ഓഫ് റോഡ് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകൾ എന്നിവയാണ് പ്രധാനപ്പെട്ട ഫീച്ചറുകൾ. 2.1 ലക്ഷംമുതൽ 2.18 ലക്ഷം രൂപവരെയാണ് എക്സ് ഷോറൂം വില.

ഡെയ്‌ലി ഓഫീസ് ട്രിപ്പുകൾക്കും വാരാവസാനം ഓഫ് റോഡ് ട്രിപ്പുകൾക്ക് ഉതകുന്ന രീതിയിൽ മാറ്റാനും കഴിയുന്ന ബൈക്കാണ് യെജ്ടി സ്ക്രാംബ്ലർ. ലളിതമായ ശൈലിയിൽ ആണ് സ്ക്രാംബ്ലർ ഡിസൈൻ ചെയ്തിരിക്കുന്നത്. ക്ലാസിക് ലുക്ക് ഉള്ള റൗണ്ട് ഫ്യുവൽ ടാങ്ക്, സിമ്പിൾ സീറ്റ്, റൗണ്ട് ഹെഡ് ലൈറ്റ്, ഒരുവശത്തായി കൊടുത്തിരിക്കുന്ന സ്പീഡോ പോഡ്, നിവർന്നിരിക്കാവുന്ന ഹാൻഡിൽ ബാർ, ഇരട്ട പുകക്കുഴൽ, റോഡിലും ഓഫ് റോഡിലും ഉപയോഗിക്കാവുന്ന ടയറുകൾ എന്നീ സ്ക്രാംബ്ലർ സവിശേഷ ലക്ഷണങ്ങൾ കാണാം. പവർ ഔട്ട്പുട്ട് അഡ്വഞ്ചർപോലെ തന്നെയാണ്, ചെറിയ വ്യത്യാസം മാത്രം. എക്സ് ഷോറൂം വില 2.04 ലക്ഷംമുതൽ 2.10 ലക്ഷം രൂപവരെയാണ്.

ക്ലാസിക് ശൈലിയുടെയും ആധുനികതയുടെയും ശരിയായ മിശ്രണം ആണ് യെജ്ടി റോഡ്സ്റ്റർ. ക്രോം ബോർഡർ ഉള്ള സ്‌പ്ലിറ്റ് സീറ്റ്, വീതിയുള്ള ടയറുകൾ, അലോയ് വീൽ, ഗ്യാപ്പുകൾ ഇല്ലാത്ത എൻജിൻ ഏരിയ, ഡിജിറ്റൽ സ്പീഡോ മീറ്റർ, എൽ‌ഇ‌ഡി ഹെഡ് ലൈറ്റും ഇൻഡികേറ്ററുകളും മറ്റും റോഡ്‌സ്‌റ്ററെ റോഡ് പ്രസൻസ് ഉള്ളതാക്കുന്നു. ഡ്യുവൽ ക്രാഡിൽ ചാസ്സി, ഡ്യുവൽ ചാനൽ എ‌ബി‌എസ് എന്നിവയാണ് റോഡ്‌സ്റ്ററിന്റെ പ്രത്യേകതകൾ. അഡ്വഞ്ചർ പോലെയാണ് ഇതിന്റെയും പവർ ഡെലിവറി. എക്സ് ഷോറൂം വില തുടങ്ങുന്നത് 1.98 ലക്ഷംമുതൽ 2.06 ലക്ഷം രൂപവരെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top