10 July Thursday

മഹീന്ദ്ര എക്സ്‌യുവി 300 വിപണിയിൽ; വില 7.9 ലക്ഷം മുതൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

മുംബൈ> പ്രമുഖ ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ്  മഹീന്ദ്ര ലിമിറ്റഡ് അഞ്ചുപേർക്ക് യാത്ര ചെയ്യാവുന്ന പുതിയ കോംപാക്റ്റ് സ്പോർട്സ് യൂട്ടിലിറ്റി (കോംപാക്റ്റ് എസ്‌യുവി) വാഹനമായ എക്സ്‌യുവി 300 വിപണിയിലിറക്കി. പെട്രോൾ, ഡീസൽ എൻജിനുകളിൽ ലഭ്യമാണ്.



മഹീന്ദ്രയുടെ ഉപസ്ഥാപനമായ കൊറിയൻ വാഹനനിർമാണ കമ്പനി സാങ്മ യോങ് അമ്പതിലധികം രാജ്യങ്ങളിലായി 2.6 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച ടിവോളിയുടെ പ്ലാറ്റ്ഫോം പങ്കുവച്ചുകൊണ്ടാണ് ഈ വാഹനം പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ വിഭാഗത്തിലുമുള്ള വാഹനപ്രേമികൾക്ക് , പ്രത്യേകിച്ച് യുവാക്കൾക്ക്  ആവേശം പകരുന്നതാണ് എക്സ്‌യുവി 300 എന്ന് വാഹനം അവതരിപ്പിച്ചുകൊണ്ട് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പറഞ്ഞു.

കൂടുതൽ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ‌്, നവീകരിച്ച സസ്പെൻഷൻ, സ്റ്റിയറിങ്  സംവിധാനങ്ങൾ എന്നിവയുള്ള ഈ വാഹനം  ഏഴ് എയർ ബാഗുകളുള്ള ഇന്ത്യയിലെ ഒരേയൊരു കോംപാക്റ്റ് എസ്‌യുവിയാണെന്നും കമ്പനി പറയുന്നു. അതുല്യമായ ഗുണനിലവാരവും നവീനമായ ഒരു വാഹനാനുഭവവുമാണ് ഇതിലൂടെ മഹീന്ദ്ര സമ്മാനിക്കുന്നതെന്ന് എംഡി ഡോ. പവൻ ഗോയങ്ക പറഞ്ഞു.

എക്സ്‌യുവി 300 പെട്രോൾ വാഹനങ്ങളുടെ എക്സ് ഷോറൂം വില 7.9 ലക്ഷം രൂപമുതലും ഡീസലിന്റേത്  8.49  ലക്ഷം രൂപയിലുമാണ് ആരംഭിക്കുന്നത്. ഡബ്ല്യു 4, ഡബ്ല്യു 6, ഡബ്ല്യു 8 എന്നീ വകഭേദങ്ങളിൽ ഓറഞ്ച്, കറുപ്പ്, ചുവപ്പ്, പേൾ വൈറ്റ് തുടങ്ങി ആറു നിറങ്ങളിൽ ലഭ്യമാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top