20 April Saturday

ആദ്യത്തെ ജീപ്പ് റാംഗ്‌ളര്‍ റുബിക്കോണ്‍ കേരളത്തിലെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020

കൊച്ചി> വാഹനങ്ങള്‍ ഓടുന്നത് റോഡിലും ഓഫ്‌റോഡിലും മാത്രമാണോ? അല്ല,ചില ഐക്കണുകള്‍ പലരുടേയും മനസുകളില്‍ കൂടിയാണ് സ്ഥാനം പിടിക്കുന്നത്. വാഹനപ്രേമികളുടെ മനസിലെ കള്‍ട്ട് വാഹനമായി  ജീപ്പ് റാംഗ്ലര്‍ റുബിക്കോണ്‍ മാറുന്നതങ്ങിനെയാണ്

സംഗതി മഷിയിട്ടു നോക്കിയാലും കാണില്ലെന്നത് വേറെ കാര്യം. കാരണം കേരളത്തില്‍ ഇപ്പോള്‍ ആകെയുള്ള റുബിക്കോണുകളുടെ എണ്ണം മൂന്ന്! കേരളത്തിലെ ആദ്യ ഡെലിവറി എടുത്ത റുബികോണ്‍ 6.25 ലക്ഷം രൂപയില്‍ KL 08 BW 1 എന്ന ഫാന്‍സി നമ്പര്‍പ്ലേറ്റുമായി ഇപ്പോള്‍ തൃശൂരിലെത്തിയിരിക്കുകയാണ്.ജീപ്പ് ക്യാറ്റഗറിയില്‍ ഇന്ത്യയില്‍ത്തന്നെ ഇത്രയും തുക മുടക്കി നമ്പര്‍ 1 സ്വന്തമാക്കിയത് തൃശൂരിലെ സേഫ് ആന്‍ഡ് സ്‌ട്രോംഗ് ബിസിനസ് കണ്‍സള്‍ട്ടന്റ്‌സ് എംഡി ഡോ പ്രവീണ്‍ റാണയാണ്. വിദേശത്തും സ്വദേശത്തുമുള്ള ബിസ്നസ് വമ്പന്‍മാരോട് മുട്ടിയാണ് ഡോ പ്രവീണ്‍ ഈ ഒന്നാം നമ്പര്‍ ലേലത്തില്‍ പിടിച്ചത്.



രണ്ടാം ബാച്ചില്‍ വെറും ഇരുപത് റാംഗ്ലര്‍ റുബിക്കണ്‍ മാത്രമാണ് ഇന്ത്യയിലെ റോഡുകളില്‍ (ഓഫ് റോഡുകളിലും) എത്തിയത്. ബിസിനസ് കണ്‍സള്‍ട്ടന്റ് എന്നതിനു പുറമെ സിനിമാ നിര്‍മാതാവും സംവിധായകനും നടനും കൂടിയാണ് ഡോ പ്രവീണ്‍ റാണ എന്ന സവിശേഷതയുമുണ്ട്. ഇന്ദ്രന്‍സ്, മണികണ്ഠന്‍ എന്നിവര്‍ക്കൊപ്പം നായകകഥാപാത്രത്തെ അവതരിപ്പിച്ച് ഡോ പ്രവീണ്‍ റാണ തന്നെ നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രമായ അനാന്‍ അണിയറയില്‍ ഒരുങ്ങവെയാണ് വാഹനലോകത്തെ ഈ അപൂര്‍വ്വതാരത്തെ അദ്ദേഹം സ്വന്തമാക്കയത്.

 കോവിഡ് മൂലം തൊഴിലില്ലാതായ സിനിമാ സാങ്കേതികപ്രവര്‍ത്തകര്‍ക്ക് സഹായമെത്തിച്ചുകൊണ്ട് മുമ്പും അദ്ദേഹം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.ഇന്ത്യയില്‍ വിപണിയിലുള്ള ഏറ്റവും മികച്ച ഓഫ് റോഡ് എസ് യുവികളിലൊന്നായി അറിയപ്പെടുന്ന റുബിക്കോണ്‍ സ്വന്തമാക്കാന്‍ ഡോ പ്രവീണിനെ പ്രചോദിപ്പിച്ചത് സാഹസികതയോടുള്ള കമ്പം തന്നെ. 268 ബിഎച്ച്പി കരുത്തില്‍ 400 എന്‍ എം ടോര്‍കിന് ശേഷിയുള്ള 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് റുബിക്കോണിന്റെ 8-സ്പീഡ് ഓട്ടോമാറ്റിക് വേഗതയുടെ പിന്‍ബലം.

പൂരങ്ങളുടേയും ഗജവീരന്മാരുടേയും നാട്ടിലെത്തുന്ന റുബിക്കോണിന് 217 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട് - കൂടുതല്‍ തലപ്പൊക്കമുണ്ടെന്നു ചുരുക്കം. ഒരു വാഹനപ്രേമി  അല്ല. അതേ സമയം മികച്ച പവറും  ഒപ്പം തകര്‍പ്പന്‍ ഓഫ് റോഡ് പെര്‍ഫോമന്‍സും സുരക്ഷിതത്വവുമാണ്  റുബിക്കോണിലേയ്ക്ക് തന്നെ ആകര്‍ഷിച്ചതെന്ന് ഡോ പ്രവീണ്‍ പറഞ്ഞു.

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സിലൂടെ ലഭിക്കുന്ന വലിയ അപ്രോച്ച്, ബ്രേക്ക് ഓവര്‍ ആന്‍ഡ് ഡിപ്പാര്‍ച്ചര്‍ ആംഗ്ള്‍സ്, പുതിയ ബ്ലാക്ക് ഫെന്‍ഡര്‍ ഫ്‌ളായേഴ്‌സ്, ഹുഡ് ലൈറ്റുകള്‍ എന്നിവയാണ് 2020 മോഡലിന്റെ മറ്റു സവിശേഷതകള്‍. ഇലക്ട്രോണിക് സ്വേ-ബാറിന്റെ ലോക്കിംഗ് ഡിഫറന്‍ഷ്യല്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ റാംഗ്ലര്‍ റുബിക്കോണിന്റെ ഓഫ് റോഡിംഗ് മികവുകളും മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് ഡോ പ്രവീണ്‍ ചൂണ്ടിക്കാണിക്കുന്നു. ഒപ്പം റാംഗ്ലര്‍ മോഡലുകള്‍ക്ക് പൊതുവിലുള്ള നീക്കാവുന്ന ഹാര്‍ഡ്-റൂഫും എളുപ്പത്തില്‍ അഴിച്ചെടുക്കാനും തിരിച്ചുറപ്പിയ്ക്കാനും കഴിയുന്ന ഡോറുകളുമുണ്ട്. 17 ഇഞ്ച് അലോയ് വീലുകളും ഈ മോഡലിന്റെ സേഫ്റ്റിയെ അസാധരണമാക്കുന്നു.

 'ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള ലോംഗ് ട്രിപ്പുകള്‍ മുന്‍കൂട്ടി കണ്ടാണ് ഇവനെ സ്വന്തമാക്കിയത്,' ഡോ പ്രവീണ്‍ പറഞ്ഞു.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top