19 April Friday

പുതിയ വോൾവോ എക്സ്‌സി 90 !

സുരേഷ് നാരായണൻUpdated: Wednesday Nov 17, 2021

മൈൾഡ് ഹൈബ്രിഡ് പെട്രോൾ എൻജിനുമായി പുതിയ എക്സ്‌സി 90 വോൾവോ ഇന്ത്യ വിപണിയിലിറക്കി. ഒക്ടോബറിൽ ലോഞ്ച് ചെയ്ത എസ്90ക്കും എക്സ്‌സി 60ക്കും പിന്നാലെയാണ് എക്സ്‌സി90യുടെ വരവ്. ആഗോളതാപനം കുറയ്ക്കുന്നതിനായി ഡീസൽ വാഹനങ്ങൾ പൂർണമായും നിർത്തലാക്കുന്നത് ഈ വാഹനത്തോടെ വോൾവോ പൂർണമാക്കുകയാണ്.

89.90 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള ഈ വാഹനം വോൾവോയുടെ എസ്‌പി‌എ (സ്കാലാബിൾ പ്രോഡക്ട് ആർകിടെക്‍ചർ) പ്ലാറ്റ്ഫോമിൽ നിർമിച്ച ഏഴ്‌ സീറ്റുകളുള്ള എസ്‌യു‌വിയാണ്. ബോറോൺ സ്റ്റീലിന്റെ സമഗ്രമായ ഉപയോഗം വോൾവോ കാറുകളെ സുശക്തമാക്കുന്നു. റോഡിൽനിന്ന്‌ കണ്ണെടുക്കാതെതന്നെ വാഹനത്തിന്റെ വേഗം വിൻഡ് സ്ക്രീനിൽ പ്രോജക്റ്റ് ചെയ്യുന്ന ഹെയഡ്സ് അപ് ഡിസ്‌പ്ലേ, ടേൺ ബി ടേൺ നാവിഗേഷൻ, കണക്‍റ്റഡ് സർവീസുകളുള്ള ടച്ച് സ്ക്രീൻ, ബോവേർസ് ആൻഡ് വിൽകിൻസ് ഓഡിയോ സിസ്റ്റം, 360 ഡിഗ്രി ക്യാമറ, അഡാപ്ടീവ് ക്രൂയിസ് കൺട്രോൾ, എയർ സസ്പെൻഷൻ, പി‌എം 2.5 ലെവൽ അളക്കാൻ സാധിക്കുന്ന സെൻസറുള്ള വായുശുദ്ധീകരണം മുതലായ ഫീച്ചറുകളും മുന്നിൽ കോളിഷൻ മീറ്റിഗേഷൻ സപ്പോർട്ട്, പിന്നിൽ കോളിഷൻ വാർണിങ് ആൻഡ് മീറ്റിഗേഷൻ സപ്പോർട്ട്, ക്രോസ് ട്രാഫിക് അലർട്ടുള്ള ബ്ലൈണ്ട് സ്പാട്ട് ഇൻഫർമേഷൻ സിസ്റ്റം എന്നീ സുരക്ഷാസംവിധാനങ്ങളും എക്സ്‌സി 90യിലുണ്ട്. ഓട്ടോമാറ്റിക് 8 സ്പീഡ് ഓൾ വീൽ ഡ്രൈവ് ഗീയറുമായി ബന്ധിപ്പിച്ച 1969സി‌സി എൻജിൻ 300 ബി‌എച്ച്‌പി പവറും 420 ന്യൂട്ടൻ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top