01 July Tuesday

ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഫോക്‌സ്‌ഫെസ്റ്റ് 2023 പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 6, 2023

കൊച്ചി> ഫോക്‌സ്‌വാഗണ്‍ ഇന്ത്യ, ഉത്സവ സീസണിനെ വരവേല്‍ക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകളും ആകര്‍ഷകമായ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് ഫോക്‌സ്‌ഫെസ്റ്റ് 2023 പ്രഖ്യാപിച്ചു. ഫെസ്റ്റിന് മുന്നോടിയായി ഫോക്‌സ്‌വാഗന്റെ ജനപ്രിയ മോഡലുകളായ ടൈഗണ്‍, വിര്‍ട്ടസ് എന്നിവയില്‍ പുതിയ ഫീച്ചര്‍ മെച്ചപ്പെടുത്തലുകള്‍ അവതരിപ്പിച്ച കമ്പനി, വിര്‍ട്ടസ് മാറ്റ് എഡിഷന്‍ (കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ മാറ്റ്) പുറത്തിറക്കി അതിന്റെ ജിടി എഡ്ജ് ശേഖരവും വിപുലീകരിച്ചിട്ടുണ്ട്.

ഫോക്‌സ്‌വാഗണ്‍ വാര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായി 2023 ഒക്ടോബര്‍ 03 മുതല്‍ നവംബര്‍ 15 വരെ കമ്പനിയുടെ 189 വില്‍പന കേന്ദ്രങ്ങളിലും, 133 സര്‍വീസ് ടച്ച്‌പോയിന്റുകളിലുടനീളവും പ്രത്യേക ഓഫറുകളും ആകര്‍ഷകമായ ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഫോക്‌സ്‌ഫെസ്റ്റ് 2023 കാലയളവില്‍ ബുക്കിങുകള്‍ക്കും ടെസ്റ്റ് ഡ്രൈവുകള്‍ക്കും ഉറപ്പായ സമ്മാനങ്ങളും ഫോക്‌സ്‌വാഗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

യഥാക്രമം ഡൈനാമിക്, പെര്‍ഫോമന്‍സ് ലൈനിന്റെ ടോപ്‌ലൈന്‍, ജിടി പ്ലസ് വകഭേദങ്ങളില്‍ ഈ സെഗ്മെന്റില്‍ ആദ്യമായി ഇരട്ട ഇലക്ട്രിക് ഫ്രണ്ട് സീറ്റുകള്‍ (ഡ്രൈവര്‍ ആന്‍ഡ് കോ-ഡ്രൈവര്‍), ഫൂട്ട്‌വെല്‍ ഇല്യൂമിനേഷന്‍ എന്നിവയാണ് ടൈഗണ്‍, വിര്‍ട്ടസ് മോഡലുകളില്‍ അധികമായി ചേര്‍ത്ത ഫീച്ചറുകള്‍. ഇന്‍കാബിന്‍ അനുഭവം മെച്ചപ്പെടുത്തുന്നതിന് ടൈഗണ്‍, വിര്‍ട്ടസ് എന്നിവയിലുടനീളം ജിടി പ്ലസ് വേരിയന്റുകളില്‍ (ഡിഎസ്ജി, മാന്വല്‍) സബ്‌വൂഫറും ആംപ്ലിഫയറും അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ ഏറെ കാത്തിരുന്ന മാറ്റ് എക്സ്റ്റീരിയര്‍ ഓപ്ഷന്‍ ഇപ്പോള്‍ ഫോക്‌സ്‌വാഗണ്‍ന്റെ വിര്‍ട്ടസ് കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ മാറ്റില്‍ ലഭ്യമാണെന്നതാണ് ഫോക്‌സ്‌ഫെസ്റ്റിന്റെ മറ്റൊരു സവിശേഷത.

സൗജന്യ വാഹന പരിശോധനക്കൊപ്പം നിശ്ചിത കിലോമീറ്ററുകള്‍ക്ക് സൗജന്യ പിക്കപ്പ്-ഡ്രോപ്പ് സൗകര്യം, ഫോക്‌സ്‌വാഗണ്‍ അസിസ്റ്റന്‍സ് വഴിയുള്ള ഡോര്‍സ്‌റ്റെപ്പ് സേവനങ്ങള്‍, പീരിയോഡിക് അറ്റകുറ്റപ്പണികള്‍ക്കായി മൊബൈല്‍ സേവന യൂണിറ്റുകള്‍, സര്‍വീസ് വാല്യൂ പാക്കേജില്‍ ആകര്‍ഷകമായ ഓഫറുകള്‍, വിപുലീകൃത വാറന്റി, റോഡ്‌സൈഡ് അസിസ്റ്റന്‍സ്, ടയേഴ്‌സ് തുടങ്ങിയ ഫോക്‌സ്‌വാഗണ്‍ സേവനങ്ങളിലെല്ലാം ഓഫറുകളും ആനുകൂല്യങ്ങളും ബാധകമായിരിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top