29 March Friday

വാഹനവിസ്‌മയം തീർത്ത് ’മോസ്ട്ര ഡി ഓട്ടോ'

വെബ് ഡെസ്‌ക്‌Updated: Friday Mar 3, 2023

കൊച്ചി>ആഡംബര കാറുകളുടെയും വിന്റേജ് കാറുകളുടെയും അതിവിപുല ശ്രേണിയൊരുക്കി തൃക്കാക്കര ഗവണ്മെന്റ് മോഡൽ എൻജിനീയറിങ് കോളേജ്.

മോഡൽ എൻജിനീയറിങ് കോളേജിന്റെ ടെക്നോ മാനേജീരിയൽ ഫെസ്റ്റ് ആയ 'എക്സൽ 2022' ന്റെ ഭാഗമായി അവതരിപ്പിച്ച ഓട്ടോമൊബൈൽ എക്സ്പോക്ക് മെക്കാനിക്കൽ എൻജിനീയറിങ് അസോസിയേഷനായ 'ടോപ് ഗിയർ' നേതൃത്വം വഹിച്ചു.

‘മോസ്ട്ര ഡി ഓട്ടോ'  എന്ന എക്സ്പോയിൽ ലംബോർഗിനി ഹുറക്കാൻ, ഡോഡ്ജ് ചാർജർ, ഫോർഡ് മസ്താങ് ജി ടി , ഹയബുസ്സാ തുടങ്ങിയവ പ്രധാന ആകർഷണങ്ങളായി.

ഓട്ടോ എക്സ്പോയുടെ ഭാഗമായി നടന്ന എൻജിൻ എക്സ്പോ , മിനിയേച്ചർ എക്സ്പോ എന്നിവക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഡ്യൂറോഫ്ലെക്സ്,  ടി& ടി ,ഗ്ലോബൽ റിക്രൂട്ട്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ടിസാറ്റ്, എന്നിവരായിരുന്നു അസോസിയേറ്റ് പാർട്നേഴ്സ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top