19 April Friday

കാർ, ഇരുചക്രവാഹനം: തേർഡ‌് പാർടി ഇൻഷുറൻസ‌് പ്രീമിയം വർധിപ്പിക്കാൻ ശുപാർശ

സ്വന്തം ലേഖകൻUpdated: Tuesday May 21, 2019

ന്യൂഡൽഹി > കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും തേർഡ‌് പാർടി ഇൻഷുറൻസ‌് പ്രീമിയത്തിൽ ഗണ്യമായ വർധനവ‌ിന‌് ശുപാർശ. ആയിരം സിസിക്ക‌് താഴെയുള്ള കാറുകളുടെ പ്രീമിയം 1,850 രൂപയിൽനിന്നും 2,120 രൂപയായും 1000 സിസിക്കും 1,500 സിസിക്കും ഇടയിലുള്ള കാറുകളുടെ പ്രീമിയം 2,863 രൂപയിൽനിന്നും 3,300 രൂപയായും ഉയർത്താൻ ഇൻഷുറൻസ‌് റെഗുലേറ്ററി ഡെവലപ്പ‌്മെന്റ‌് അതോറിറ്റി ഓഫ‌് ഇന്ത്യ (ഐആർഡിഐ) ശുപാർശ ചെയ‌്തു. അതേസമയം 1,500 സിസിക്ക‌് മുകളിലുള്ള ആഡംബരകാറുകളുടെ പ്രീമിയം 7,890 രൂപയായി തുടരും.

75 സിസിക്ക‌് താഴെയുള്ള ഇരുചക്രവാഹനങ്ങളുടെ പ്രീമിയം 427 രൂപയിൽനിന്നും 482 രൂപയായും 75 സിസിക്കും 150 സിസിക്കും ഇടയിലുള്ള വാഹനങ്ങളുടേത‌് 720ൽ നിന്നും 752 രൂപയായും 150 സിസിക്കും 350 സിസിക്കും ഇടയിലുള്ള വാഹനങ്ങളുടേത‌് 985 രൂപയിൽ നിന്നും 1,193 രൂപയായും വർധിപ്പിക്കാമെന്നാണ‌് ശുപാർശ.

ടാക‌്സികളുടെയും സ‌്കൂൾബസുകളുടെയും സാധാരണബസുകളുടെയും പ്രീമിയം നിരക്കിലും വർധന ശുപാർശ ചെയ‌്തിട്ടുണ്ട‌്. 1000 സിസിക്ക‌് താഴെയുള്ള ടാക‌്സികളുടെ പ്രീമിയം അടിസ്ഥാനനിരക്കായ 5,437ൽനിന്നും 5,769 ആയും 1000–-1500 സിസി 7,147ൽ നിന്നും 7,584 ആയും 1,500 സിസിക്ക‌് മുകളിലുള്ളവയുടേത‌് 9,472ൽ നിന്നും 10, 051 ആയും വർധിപ്പിക്കാനാണ‌് നിർദേശം.

സ‌്കൂൾബസുകളുടെ പ്രീമിയം 13,176ൽനിന്നും 13,874 ആയി വർധിപ്പിക്കണമെന്നും ബസുകളുടേത‌് 13,176ൽ നിന്നും 14,685 ആയും ഉയർത്തണമെന്നും ഐആർഡിഐ ശുപാർശ ചെയ്യുന്നു.
സാധാരണഗതിയിൽ ഏപ്രിൽ ഒന്നിനാണ‌് ഐആർഡിഐ പ്രീമിയം നിരക്കിൽ വർധന വരുത്തി ഉത്തരവിടാറുള്ളത‌്. എന്നാൽ ഇത്തവണ, ഇനിയൊരു ഉത്തരവുണ്ടാകുന്നത‌് വരെ പഴയനിരക്ക‌് തുടർന്നാൽ മതിയെന്ന‌്  നിർദേശിക്കുകയായിരുന്നു.

2019–-2020 സാമ്പത്തിക വർഷത്തിലേക്കുള്ള പ്രീമിയം വർധനവ‌് ശുപാർശ ചെയ‌്തുകൊണ്ടുള്ള കരട‌് വിജ്ഞാപനമാണിത‌്. ബന്ധപ്പെട്ട കക്ഷികൾക്ക‌് 29നകം നിർദേശങ്ങൾ അറിയിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top