14 September Sunday

ടി‌വി‌എസ് എൻടോർക് 125 സൂപ്പർ സ്ക്വാഡ് എഡിഷൻ

സുരേഷ് നാരായണൻUpdated: Wednesday Dec 22, 2021

ടി‌വി‌എസ് എൻടോർക് 125 സൂപ്പർ സ്ക്വാഡ് എഡിഷൻ ലോഞ്ച് ചെയ്തു. മാർവെൽ കാർട്ടൂൺ കഥാപാത്രങ്ങളായ സ്പൈഡർ മാൻ, തോർ എന്നിവയിൽനിന്ന്‌ പ്രചോദനംകൊണ്ടാണ് രണ്ടു ഡിസൈനുകൾ സ്പെഷ്യൽ എഡിഷനായി പുറത്തിറക്കുന്നത്. കഴിഞ്ഞവർഷം ഇറങ്ങിയ ക്യാപ്റ്റൻ അമേരിക്ക, ബ്ലാക്ക്‌പാന്തർ, അയൺമാൻ മുതലായവയുടെ തുടർച്ചയായി ഡിസ്നി ഇന്ത്യ, ടി‌വി‌എസ് കൂട്ടുകെട്ടിന്റെ ഫലമാണ് ഈ സ്പെഷ്യൽ എഡിഷനുകൾ. ലോകമെമ്പാടും ആരാധകരുള്ള ശക്തിയേറിയ ഈ രണ്ട് കഥാപാത്രങ്ങളുടെ ഇന്ത്യയിലെ ആരാധകരെ ലക്ഷ്യമിടുകയാണ് ഡിസ്നി ടി‌വി‌എസ് കൂട്ടുകെട്ട്.

ആർ‌ടിഎഫ്ഐ ടെക്നോളജിയുള്ള ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് കണക്‌റ്റഡ് സ്കൂട്ടറായ എൻ ടോർക്കിന് ജെൻ സീ യുവത്വത്തെ ആകർഷിക്കാൻ സാധിക്കുമെന്ന്‌ മുന്നേയുള്ള ലോഞ്ചുകൾ തെളിയിച്ചിരിക്കുന്നു. ടി‌വി‌എസിന്റെ  സ്മാർട്ട് ഷോനെക്ട് ആപ്പിന്റെ യൂസർ ഇന്റർഫേസ് ഡിസൈൻ ചെയ്തിരിക്കുന്നത് സ്പൈഡർമാൻ, തോർ കഥാപാത്രങ്ങളുടെ ലോഗോ ഉൾപ്പെടുത്തിക്കൊണ്ടാണ്. 84,850 രൂപയാണ് എൻ ടോർക് സൂപ്പർ സ്ക്വാഡ് സ്പെഷ്യൽ എഡിഷന്റെ എക്സ് ഷോറൂം വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top